നടുറോഡില്‍ 20 ഓളം തവണ കുത്തേറ്റു, 16 കാരിയോട് ക്രൂരത കാണിച്ച സുഹൃത്തായിരുന്ന 20 കാരന്‍ അറസ്റ്റില്‍ ; ഡല്‍ഹിയെ ഞെട്ടിച്ച് അറും കൊല

നടുറോഡില്‍ 20 ഓളം തവണ കുത്തേറ്റു, 16 കാരിയോട് ക്രൂരത കാണിച്ച സുഹൃത്തായിരുന്ന 20 കാരന്‍ അറസ്റ്റില്‍ ; ഡല്‍ഹിയെ ഞെട്ടിച്ച് അറും കൊല
ഡല്‍ഹിയിലെ രോഹിണിയില്‍ പതിനാരു വയസുകാരിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന 20 വയസുകാരന്‍ സാഹിലാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കാമുകനാണ് സാഹില്‍. കൊലപാതകത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ആറ് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പ്രതിക്കായി തിരച്ചില്‍ നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. വഴിയില്‍ വച്ച് സാഹില്‍ ആളുകള്‍ നോക്കി നില്‍ക്കെ തന്നെ കുട്ടിയെ ആക്രമിച്ചു. കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തി.20 തവണയാണ് കുത്തേറ്റത്.

നിലത്ത് വീണ പെണ്‍കുട്ടിയെ പിന്നെയും പ്രതി കുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടയാന്‍ ശ്രമിച്ചില്ല. കുത്തേറ്റ പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് പ്രതി നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ ഘട്ടത്തിലും സമയത്തും ആളുകളാരും തന്നെ പ്രതിയെ പിടികൂടുവാന്‍ മുന്നോട്ടു വന്നില്ല.ഇവിടെ നിന്ന് രക്ഷപ്പെട്ട 20 കാരന്‍ പിന്നീട് പിടിയിലാകുകയായിരുന്നു.

Other News in this category4malayalees Recommends