മാതാപിതാക്കള്‍ക്ക് കൂടുതല്‍ ഇഷ്ടം സഹോദരനെ ; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 15 കാരി

മാതാപിതാക്കള്‍ക്ക് കൂടുതല്‍ ഇഷ്ടം സഹോദരനെ ; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 15 കാരി
ഹരിയാനയിലെ ബല്ലഭ്ഗഡില്‍ 15 കാരിയായ പെണ്‍കുട്ടി തന്റെ 12 കാരനായ സഹോദരനെ കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പുതപ്പിനടിയില്‍ മകന്‍ അനക്കമില്ലാതെ കിടക്കുന്നതാണ് മാതാപിതാക്കള്‍ കണ്ടത്. വിളിച്ചിട്ടും അനക്കമില്ലാതിരുന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ജീവന്‍ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.

മൂത്ത പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

സഹോദരങ്ങള്‍ യുപിയിലെ കുടുംബ വീട്ടില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. അവധിക്കാലം ആഘോഷിക്കാനാണ് ഹരിയാനയിലെ മാതാപിതാക്കളുടെ അടുത്തെത്തിയിരുന്നത്. തന്നെക്കാള്‍ മാതാപിതാക്കള്‍ക്ക് പ്രിയം തന്റെ സഹോദരനോടാണെന്ന് തനിക്ക് തോന്നിയിരുന്നെന്നു പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

സഹോദരന് മൊബൈല്‍ അടക്കം മാതാപിതാക്കള്‍ വാങ്ങി നല്‍കിയിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവം നടന്ന ദിവസം മൊബൈല്‍ ഗെയിമില്‍ മുഴുകിയിരുന്ന അനിയനോട് 15 കാരി ഫോണ്‍ ചോദിച്ചെങ്കിലും ലഭിച്ചില്ല. ഈ ദേഷ്യത്തില്‍ കഴുത്തു ഞെരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Other News in this category4malayalees Recommends