14 കാരിയെ ബലാത്സംഗം ചെയ്ത് സഹപാഠി ; വീടിന് കാവല്‍ നിന്ന് സുഹൃത്തുക്കള്‍

14 കാരിയെ ബലാത്സംഗം ചെയ്ത് സഹപാഠി ; വീടിന് കാവല്‍ നിന്ന് സുഹൃത്തുക്കള്‍
രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ 14 കാരിയെ സഹപാഠി ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ശനിയാഴ്ച വിദ്യാര്‍ത്ഥിനി കോച്ചിങ് ക്ലാസിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

19 കാരനായ വിക്രം പെണ്‍കുട്ടിയെ തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇയാളുടെ രണ്ടു സുഹൃത്തുക്കള്‍ വീടിന് കാവല്‍ നില്‍ക്കുകയും ചെയ്തിരുന്നതായി കുട്ടി പൊലീസിന് മൊഴി നല്‍കി.

കോച്ചിങ് ക്ലാസിലേക്ക് പോകുന്ന വഴി ബൈക്കിലെത്തിയ വിക്രമും സുഹൃത്ത് പ്രകാശും തന്നെ ക്ലാസില്‍ ഇറക്കി തരാമെന്ന് പറഞ്ഞാണ് ബൈക്കില്‍ കയറ്റിയതെന്നും പിന്നീട് സുഹൃത്തിന്റെ വീട്ടിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.

പരാതിയില്‍ പ്രതികളായ മന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Other News in this category4malayalees Recommends