മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച അധ്യാപികയ്‌ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി യുപി പൊലീസ്

മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച അധ്യാപികയ്‌ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി യുപി പൊലീസ്
മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി പൊലീസ്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ 2015ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ കര്‍ശനമായ സെക്ഷന്‍ 75 ചുമത്തി. മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. കഴിഞ്ഞ മാസം മുസാഫര്‍നഗറിലെ ഖുബ്ബാപൂര്‍ പ്രദേശത്തെ സ്‌കൂളിലാണ് വിവാദമായ സംഭവം നടന്നത്.

മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള കുട്ടിയെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും സഹപാഠികളോട് മര്‍ദ്ദിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്താകമാനം പ്രതിഷേധമുയര്‍ന്നു. തുടര്‍ന്നാണ് അധ്യാപികക്കെതിരെ കേസെടുത്തത്.

വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പ് ചേര്‍ക്കാന്‍ തീരുമാനിച്ചത്. വീഡിയോയില്‍ ത്യാഗി ആണ്‍കുട്ടിയെ ശാരീരികമായി ആക്രമിക്കാന്‍ മറ്റ് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതായി വ്യക്തമായെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു

Other News in this category



4malayalees Recommends