രുചികരമായ ഭക്ഷണം നല്‍കിയില്ലെന്ന പേരില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

രുചികരമായ ഭക്ഷണം നല്‍കിയില്ലെന്ന പേരില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി
രുചികരമായ ഭക്ഷണമുണ്ടാക്കി നല്‍കാത്തതിന്റെ പേരില്‍ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊന്നു. മഹാരാഷ്ട്ര താനെയിലെ വേളു ഗ്രാമത്തില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. 55 കാരിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കു പതിവായിരുന്നു. ഞായറാഴ്ച ഭക്ഷണത്തെ ചൊല്ലി തര്‍ക്കമുണ്ടാകുകയും പ്രകോപിതനായ മകന്‍ അരിവാള്‍ കൊണ്ട് അമ്മയുടെ കഴുത്ത് വെട്ടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ അമ്മ ഉടന്‍ മരിച്ചു.

അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവ ശേഷം അമിത അളവില്‍ ഉറക്കഗുളിക കഴിച്ച മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്തതായും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

Other News in this category4malayalees Recommends