ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന യാചകന് ദാരുണാന്ത്യം ,പരിശോധനയില്‍ ഭിക്ഷാടകന്റെ വസ്ത്രത്തിനുള്ളില്‍ കണ്ടെത്തിയത് 1.14 ലക്ഷം

ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന യാചകന് ദാരുണാന്ത്യം  ,പരിശോധനയില്‍ ഭിക്ഷാടകന്റെ വസ്ത്രത്തിനുള്ളില്‍ കണ്ടെത്തിയത് 1.14 ലക്ഷം
കൈയ്യില്‍ ഒരു ലക്ഷത്തിലേറെ രൂപയുണ്ടായിട്ടും ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന യാചകന് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു യാചകന്‍ റോഡരികില്‍ കിടക്കുന്നതായി സൂറത്ത് ഗാന്ധി ലൈബ്രറിക്കടുത്തുള്ള കടയുടമ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും മെഡിക്കല്‍ സംഘവും പ്രാഥമിക പരിശോധനയ്ക്ക് ശേഷം വയോധികനെ ആശുപത്രിയിലെത്തിച്ചു.

50 വയസ്സിനടുത്ത് പ്രായമുള്ള ഈ വ്യക്തിയുടോ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ആശുപത്രിയിലെത്തിച്ചപ്പോള്‍ ചായ വാങ്ങിത്തരുമോയെന്ന് ജീവനക്കാരോട് ചോദിച്ചതായി പരിശോധിച്ച ഡോക്ടര്‍ പറയുന്നു.

ഇയാള്‍ ദിവസങ്ങളോളം പട്ടിണിയിലായിരുന്നുവെന്നാണ് വിവരം. ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതോടെയാണ് അവശനിലയിലായത്. ഇയാളെ ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ മരണപ്പെടുകയും ചെയ്തു.

ഗുജറാത്തി ഭാഷയിലാണ് തങ്ങളോട് സംസാരിച്ചതെന്നും ഇദ്ദേഹത്തിന്റെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ലെന്നും പോലീസ് പറഞ്ഞു. ഇവിടെ വെച്ച് പരിശോധിച്ചപ്പോഴാണ് ഇയാളുടെ കൈവശം 1.14 ലക്ഷത്തോളം രൂപയുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.

500 രൂപയുടെ 38 നോട്ടുകള്‍, 200 രൂപയുടെ 83 നോട്ടുകള്‍, 100 രൂപയുടെ 537 നോട്ടുകളും 10 രൂപ, 20 രൂപ നോട്ടുകളുമാണ് ലഭിച്ചത്. പണം ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ധരിച്ചിരുന്ന സ്വെറ്ററിന്റെയും പാന്റിന്റെയും പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.





Other News in this category



4malayalees Recommends