മുഖത്ത് കരി ഓയിലൊഴിച്ച് ചെരുപ്പ് മാലയിട്ടു; വയോധികന് നേരെ നടത്തിയ ക്രൂര പീഡനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാല് പ്രതികള്‍ കസ്റ്റഡിയില്‍

മുഖത്ത് കരി ഓയിലൊഴിച്ച് ചെരുപ്പ് മാലയിട്ടു; വയോധികന് നേരെ നടത്തിയ ക്രൂര പീഡനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാല് പ്രതികള്‍ കസ്റ്റഡിയില്‍
ഉത്തര്‍പ്രദേശില്‍ വയോധികനെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. 75 വയസ് പ്രായമുള്ള മൊഹബത്ത് അലിയുടെ മുഖത്ത് കരി ഓയില്‍ ഒഴിച്ച ശേഷം ചെരുപ്പ് മാല അണിയിച്ച് തെരുവിലൂടെ നടത്തുകയായിരുന്നു. ഇതിന് പുറമേ മൊഹബത്ത് അലിയെ കൊണ്ട് പ്രതികള്‍ തങ്ങളുടെ തുപ്പല്‍ നക്കി തുടപ്പിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

യുപി സിദ്ധാര്‍ത്ഥ നഗറിലാണ് വയോധികന് നേരെ ക്രൂരത അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി. മൊഹബത്ത് അലി തിഘര ഗ്രാമത്തിലെ താമസക്കാരനാണ്. വ്യാഴാഴ്ച നടന്ന അക്രമ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.

മകളെ കടന്നുപിടിച്ചെന്ന് ആരോപിച്ച് ഒരാള്‍ മൊഹബത്ത് അലിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വയോധികന് നേരെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. അലിയെ ആക്രമിച്ച നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

Other News in this category4malayalees Recommends