ചില പോരാട്ടങ്ങള്‍ പരാജയപ്പെടാന്‍ വേണ്ടിയുള്ളതാണ്'; കശ്മീര്‍ പ്രത്യേക പദവിയില്‍ വിധി വരും മുമ്പേ കപില്‍ സിബലിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

ചില പോരാട്ടങ്ങള്‍ പരാജയപ്പെടാന്‍ വേണ്ടിയുള്ളതാണ്'; കശ്മീര്‍ പ്രത്യേക പദവിയില്‍ വിധി വരും മുമ്പേ കപില്‍ സിബലിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു
ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയുംമുമ്പേ 'ചില പോരാട്ടങ്ങള്‍ പരാജയപ്പെടാനുള്ളതാണെന്ന' പോസ്റ്റുമായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. ചരിത്രം മാത്രമാണ് അന്തിമ വിധികര്‍ത്താവെന്നും സിബല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

''ചില പോരാട്ടങ്ങള്‍ പരാജയപ്പെടാന്‍ വേണ്ടിയുള്ളതാണ്. കാരണം, തലമുറകള്‍ക്ക് അറിയാന്‍ സുഖകരമല്ലാത്ത വസ്തുതകള്‍ ചരിത്രം രേഖപ്പെടുത്തണം. സ്ഥാപനപരമായ പ്രവര്‍ത്തനങ്ങളുടെ ശരിയും തെറ്റും വരും വര്‍ഷങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടും. ചരിത്രം മാത്രമാണ് അന്തിമ വിധികര്‍ത്താവ്'' അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു.

കേസില്‍ ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകനായിരുന്നു കപില്‍ സിബല്‍.

Other News in this category4malayalees Recommends