വാലന്റൈന്‍സ് ദിനം രാത്രി കാമുകിയെ വീട്ടില്‍ കൊണ്ടുവരാന്‍ അനുവദിച്ചില്ല, അമ്മയെ കൊലപ്പെടുത്തി മകന്‍

വാലന്റൈന്‍സ് ദിനം രാത്രി കാമുകിയെ വീട്ടില്‍ കൊണ്ടുവരാന്‍ അനുവദിച്ചില്ല, അമ്മയെ കൊലപ്പെടുത്തി മകന്‍
വാലന്റൈന്‍സ് ദിനത്തില്‍ കാമുകി വീട്ടില്‍ വരുന്നതിനെ എതിര്‍ത്ത അമ്മയെ ക്രൂരമായി കൊല ചെയ്ത് യുവാവ്. കാമുകി വീട്ടിലെത്തുന്നതിന് അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് കൊലപാതകം ചെയ്തതെന്നാണ് യുവാവ് പൊലീസിനോട് വിശദമാക്കിയത്. വെള്ളിയാഴ്ചയാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

നന്ദ മോറേ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകനായ രോനകിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ ശബരി നഗര്‍ പ്രദേശത്താണ് ഇവര്‍ താമസിച്ചിരുന്നത്. ഫെബ്രുവരി 15നാണ് സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. പൊലീസ് എത്തുമ്പോള്‍ ശരീരത്തില്‍ മുറിവുകളോടെയാണ് സ്ത്രീയുടെ മൃതദേഹമുണ്ടായിരുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മകന്റെ ഭാഗത്ത് നിന്നുണ്ടായ പരസ്പര വിരുദ്ധമായ മറുപടികളാണ് പൊലീസ് ഇയാള സംശയിക്കുന്നതിന് കാരണമായത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. ഇതോടെ രോനകിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുകായിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് സംഭവിച്ച കാര്യങ്ങള്‍ യുവാവ് പൊലീസിനോട് വിശദമാക്കിയത്.

പ്രണയദിനം രാത്രിയില്‍ കാമുകിയെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹത്തിന് അമ്മ എതിര് നിന്നു. ഇക്കാര്യത്തിന് പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമായി. വാക്കേറ്റം കയ്യേറ്റത്തിലേക്കും അമ്മയുടെ കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു. കയ്യേറ്റത്തിനിടെ അമ്മ നിലത്ത് വീണിരുന്നു ഇതിലൂടെയാണ് ഇവരുടെ ശരീരത്തില്‍ മുറിവേറ്റത്. നിലത്ത് നിന്ന് എഴുന്നേറ്റ അമ്മ രോനകിന്റെ മുഖത്തടിച്ചു. ഇതോടെയാണ് മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. യുവാവിനെ കൊലപാതക കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Other News in this category4malayalees Recommends