പി മാറി ബി ആയി, സ്റ്റാലിന്‍ ബ്രൈഡ് ഓഫ് തമിഴ്‌നാട് ; വീണ്ടും പോസ്റ്റര്‍ പാളി ; നാണം കെട്ട് ഡിഎം കെ

പി മാറി ബി ആയി, സ്റ്റാലിന്‍ ബ്രൈഡ് ഓഫ് തമിഴ്‌നാട് ; വീണ്ടും പോസ്റ്റര്‍ പാളി ; നാണം കെട്ട് ഡിഎം കെ
വീണ്ടും പോസ്റ്റര്‍ പാളി നാണം കെട്ട് ഡിഎംകെ. മുഖ്യമന്ത്രി സ്റ്റാലിനെ പുകഴ്ത്താന്‍ ഇറക്കിയ പോസ്റ്ററാണ് ഇപ്പോള്‍ ട്രോളിന് കാരണമാകുന്നത് ഐഎസ്ആര്‍ഒ ചടങ്ങിന് ചൈനീസ് റോക്കറ്റിന്റെ ചിത്രം അടങ്ങിയ പരസ്യം നല്‍കിയതിലെ ക്ഷീണം മാറുന്നതിന് മുമ്പാണ് ഡിഎംകെയെ എയറിലാക്കി അടുത്ത പോസ്റ്റര്‍. മുഖ്യമന്ത്രി സ്റ്റാലിനോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ നോക്കിയതാണ് ചെന്നൈ ഷോലിംഗല്ലൂരിലെ ഡിഎംകെ പ്രവര്‍ത്തകര്‍. ഇതാണിപ്പോള്‍ ട്രോളിനിടയാക്കിയിരിക്കുന്നത്. പ്രൈഡ് ഓഫ് തമിഴ്‌നാട്, തമിഴ്‌നാടിന്റെ അഭിമാനം എന്നായിരുന്നു മനസ്സില്‍.

പക്ഷേ പോസ്റ്റര്‍ ഭിത്തിയില്‍ കയറിയപ്പോള്‍ പി മാറി ബി ആയി. സ്റ്റാലിന്‍ ബ്രൈഡ് ഓഫ് തമിഴ്‌നാട്. അതായത് തലൈവര്‍, തമിഴ്‌നാടിന്റെ നവവധു എന്ന രീതിയില്‍ പോസ്റ്ററിന്റെ അര്‍ഥം മാറി. കിട്ടിയ അവസരം പ്രതിപക്ഷവും പാഴാക്കിയില്ല. ബിജെപിയുടെയും എഐഎഡിഎംകെയുടെയും ട്രോള്‍ ആര്‍മി ഏറ്റെടുത്തതോടെ പോസ്റ്റര്‍ വൈറലായി

Other News in this category



4malayalees Recommends