കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം ; ആസിഡ് വാങ്ങിയത് ഓണ്‍ലൈനില്‍ നിന്ന് ; വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍

കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം ; ആസിഡ് വാങ്ങിയത് ഓണ്‍ലൈനില്‍ നിന്ന് ; വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍
കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി അബിന്‍ സിബി(23) ആസിഡ് വാങ്ങിയത് ഓണ്‍ലൈന്‍ വഴിയെന്ന് റിപ്പോര്‍ട്ട്. നിലമ്പൂര്‍ സ്വദേശിയായ അബിന്‍ ആസിഡ് നേര്‍പ്പിച്ച ശേഷമാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒഴിച്ചത്. രണ്ടു മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു ആക്രമണം.

പൊള്ളലേറ്റ മൂന്നു വിദ്യാര്‍ത്ഥിനികളും അപകടനില തരണം ചെയ്തു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണമുണ്ടായത്.

ഓണ്‍ലൈന്‍ സൈറ്റ് വഴി വാങ്ങിയ ആസിഡ് കോയമ്പത്തൂരില്‍ നിന്നാണ് അബിന്‍ ശേഖരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി കര്‍ണാകട വനിതാ കമ്മിഷന്‍ അധ്യക്ഷ ഡോ നാഗലക്ഷ്മി ചൗധരി പറഞ്ഞു. ആസിഡ് നേര്‍പ്പിച്ചതിനാലാണ് പരുക്ക് ഗുരുതരമാകാതിരുന്നത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന മൂന്നു പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കഡാബ ഗവ കോളജിലാണ് അലീന, അര്‍ച്ചന, അമൃത എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണമേറ്റത്. ആക്രമണ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അബിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Other News in this category



4malayalees Recommends