ശിവരാത്രിയോടനുബന്ധിച്ച് താജ്മഹലിന് സമീപം ജലാഭിഷേകം, ഹിന്ദു മഹാസഭയ്‌ക്കെതിരെ നടപടി

ശിവരാത്രിയോടനുബന്ധിച്ച് താജ്മഹലിന് സമീപം ജലാഭിഷേകം, ഹിന്ദു മഹാസഭയ്‌ക്കെതിരെ നടപടി
താജ്മഹലിന് സമീപം യമുനാ തീരത്ത് ജലാഭിഷേകം നടത്തിയ അഖില ഭാരതീയ ഹിന്ദു മഹാസഭയ്‌ക്കെതിരെ നടപടി. ശിവരാത്രിയോട് അനുബന്ധിച്ച് ചടങ്ങിന് നേതൃത്വം നല്‍കിയ പ്രാദേശിക നേതാവ് പവന്‍ ബാബയെ പൊലീസ് അറസ്റ്റ് ചെയ്തു. താജ്മഹല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം മുമ്പ് ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ടായിരുന്നു ജലാഭിഷേകം നടത്തിയത്.

ജലാഭിഷേകം നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. പവന്‍ ബാബയെ അറസ്റ്റ് ചെയ്ത പൊലീസ് ആള്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വിടുകയായിരുന്നു. ഞങ്ങള്‍ സമാധാനപരമായാണ് ചടങ്ങുകള്‍ നടത്തിയത്. അത് ഞങ്ങളുടെ അവകാശമാണ്. ചരിത്രപരമായ അനീതിക്കെതിരെ ഞങ്ങള്‍ പോരാട്ടം തുടരുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് സഞ്ജയ് ദത്ത് പറഞ്ഞു.

Other News in this category



4malayalees Recommends