പോണ്‍ താരം സോഫിയ ലിയോണ്‍ മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് സൂചന ; 18ാം വയസില്‍ പോണ്‍ മേഖലയിലെത്തിയ താരത്തിന് ഒരു മില്യണ്‍ ഡോളര്‍ ആസ്തി

പോണ്‍ താരം സോഫിയ ലിയോണ്‍ മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് സൂചന ; 18ാം വയസില്‍ പോണ്‍ മേഖലയിലെത്തിയ താരത്തിന് ഒരു മില്യണ്‍ ഡോളര്‍ ആസ്തി
പോണ്‍ താരം സോഫിയ ലിയോണ്‍ അന്തരിച്ചു. 26വയസ്സായിരുന്നു. സോഫിയയെ അവരുടെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് രണ്ടാനച്ഛന്‍ മൈക്ക് റെമോരോ പറഞ്ഞു. അതേസമയം, മരണ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോണ്‍ ഇന്‍ഡസ്ട്രിയില്‍ അടുത്തിടെയുണ്ടാവുന്ന നാലാമത്തെ മരണമാണിത്.

മാര്‍ച്ച് 1നാണ് സംഭവം. സോഫിയയെ അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്ന് മൈക്ക് പറഞ്ഞു. മരണകാരണത്തെക്കുറിച്ച് ലോക്കല്‍ പൊലീസിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. സോഫിയ ആത്മഹത്യ ചെയ്തതല്ല. അവളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും മൈക്ക് കൂട്ടിച്ചേര്‍ത്തു.

1997 ജൂണ്‍ 10ന് യുഎസിലെ മിയാമിയിലാണ് സോഫിയ ലിയോണ്‍ ജനിച്ചത്. 18ാം വയസിലാണ് പോണ്‍ ഇന്‍ഡസ്ട്രിയിലേക്കുള്ള കടന്നുവരവ്. ഇവര്‍ക്ക് 1 മില്യണ്‍ ഡോളര്‍ ആസ്തിയുള്ളതായാണ് കണക്കുകള്‍ പറയുന്നത്. കാഗ്‌നി ലിന്‍ കാര്‍ട്ടര്‍, ജെസ്സി ജെയ്ന്‍, തൈന ഫീല്‍ഡ്‌സ് തുടങ്ങിയ പോണ്‍ താരങ്ങളും ഈ വര്‍ഷം മരിച്ചിരുന്നു. ഇതിന് പിറകെയാണ് 26ാം വയസില്‍ സോഫിയ ലിയോണും മരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

Other News in this category



4malayalees Recommends