യു കെ മലയാളികളായ യുവ സംരംഭകര്‍ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് ഗള്‍ഫ് നാടുകളിലും ശ്രദ്ധ നേടുന്നു; ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ട് സ്ഥാപനം നേടിയെടുത്ത് ഇരട്ട ധാരണപത്രങ്ങള്‍

യു കെ മലയാളികളായ യുവ സംരംഭകര്‍ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് ഗള്‍ഫ് നാടുകളിലും ശ്രദ്ധ നേടുന്നു; ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ട് സ്ഥാപനം നേടിയെടുത്ത് ഇരട്ട ധാരണപത്രങ്ങള്‍
ലണ്ടന്‍: യു കെയിലെ മലയാളി സമൂഹത്തിന് അഭിമാന നിമിഷങ്ങള്‍ പകര്‍ന്നുകൊണ്ട് മലയാളികളായ യുവ സംരംഭകര്‍ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ടും മറ്റു രാജ്യങ്ങളിലും ശ്രദ്ധയും അംഗീകാരവും നേടുന്നു.

യുവ സംരംഭകരായ അജിത് മുതയില്‍, ആഷിര്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച 'NodeIN ഇന്‍സ്ട്രുമെന്റ്‌സ്' എന്ന സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനവും അവര്‍ രൂപം നല്‍കിയ സ്മാര്‍ട്ട് 'W' ബ്ലോക്ക് എന്ന സാങ്കേതിക ഉല്‍പന്നവുമാണ് കഴിഞ്ഞ ദിവസം റിയാദില്‍ വെച്ച്

നടന്ന ലോക പ്രശസ്തമായ 'LEAP 2024' എക്‌സ്‌പോയില്‍ അംഗീകരിക്കപ്പെട്ടത്. അവിടെ വെച്ച് രണ്ട് സുപ്രധാന ധാരണാപത്രങ്ങള്‍ (എംഒയു) ഒപ്പുവെയ്ക്കാന്‍ സാധിച്ചത് അവര്‍ ഉയര്‍ത്തിയ ആശയങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരമായി.

ആഗോള തലത്തില്‍ തന്നെ ഒട്ടനവധി പാരസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കാര്‍ബണ്‍ വികിരണങ്ങളുടെ തോത് വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഉല്‍പ്പാദനം, നിര്‍മ്മാണം, ഊര്‍ജ്ജം തുടങ്ങിയ മര്‍മ പ്രധാന മേഖലകളില്‍ 'കാര്‍ബണ്‍ നെറ്റ് സീറോ' ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ

'NodeIN ഇന്‍സ്ട്രുമെന്റ്‌സ്' രൂപം നല്‍കിയ നൂതന സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ സാമൂഹത്തോടുള്ള കമ്പനയുടെ പ്രതിബദ്ധത വെളിവാക്കുന്നു. അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന കാര്‍ബണ്‍ വികിരണങ്ങള്‍ പൂര്‍ണ്ണ തോതില്‍ അവിടെനിന്നും തുടച്ചുമാറ്റപ്പെടുന്ന അവസ്ഥയാണ് 'കാര്‍ബണ്‍ നെറ്റ് സീറോ' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

2030 ഓടെ 45 ശതമാനമായി കുറച്ചുകൊണ്ടും, 2050 ഓടെ പൂര്‍ണ്ണമായും കാര്‍ബണ്‍ വികിരണങ്ങള്‍ തുടച്ചുമാറ്റികൊണ്ട് 'കാര്‍ബണ്‍ നെറ്റ് സീറോ' ലക്ഷ്യത്തില്‍ എത്തുന്നതിനുള്ള പ്രയാണത്തിലാണ് ലോക പാരിസ്തിക ഏജന്‍സി എന്നതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.


സൗദി ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'LEAP 2024' എക്‌സ്‌പോയില്‍, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും 1800 ല്‍ പരം സംരംഭകരും നിക്ഷേപകരുമാണ് പങ്കെടുത്ത് തങ്ങളുടെ പ്രൊജക്റ്റുകള്‍ അവതരിപ്പിച്ചത്. ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ട് തങ്ങള്‍ അവതരിപ്പിച്ച സാങ്കേതിക ഉല്‍പ്പന്നം എക്‌സ്‌പോയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ, ഒമാനിലെ സുല്‍ത്താനേറ്റ് ആസ്ഥാനമായുള്ള 'ഡാറ്റ മൈനിംഗ്' എന്ന ബിസിനസ്സ് സ്ഥാനവും ഇന്ത്യയുടെ സ്വന്തം 'നേവി ബ്ലൂ എനര്‍ജി'യുമായി 'NodeIN ഇന്‍സ്ട്രുമെന്റ്‌സ്' കരാറില്‍ ഏര്‍പ്പെടാന്‍ സാഹചര്യമൊരുങ്ങുകയായിരുന്നു.


ബിസിനസ് ഭീമന്മാരായ അരാംകോ, നിയോം, സൗദി ബിന്‍ലദിന്‍ ഗ്രൂപ്പ്, കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖര്‍ 'NodeIN ഇന്‍സ്ട്രുമെന്റ്'സിന്റെ സ്റ്റാള്‍ സന്ദര്‍ശിച്ച ദിവസം തന്നെ രണ്ട് സുപ്രധാന ധാരണാപത്രങ്ങള്‍ ഒപ്പുവെയ്ക്കാന്‍ സാധിച്ചതും കമ്പനിക്ക് നേട്ടമായി.


NodeIN ഇന്‍സ്ട്രുമെന്റ്'സിന്റെ വിപ്ലവകരമായ സ്മാര്‍ട്ട് 'W' ബ്ലോക്കുകള്‍, സൗദി അറേബ്യയുടെ നിര്‍മ്മാണ മേഖലയെ പുനര്‍നിര്‍വചിക്കുന്നതില്‍ ഒരു പ്രധാന വഴിത്തിരിവായാണ് എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടത്.


'NodeIN ഇന്‍സ്ട്രുമെന്റ്'സും 'ഡാറ്റാ മൈനിം'ഗും തമ്മിലുള്ള സഹകരണം സ്ഥിരീകരിച്ചുകൊണ്ട് അഷീര്‍ റഹ്മാനും ഹമീദ് റാഷിദ് ഹമ്മദും ചേര്‍ന്ന് ആദ്യ ധാരണാപത്രവും, അബ്ദുള്‍റഹ്മാന്‍ ഖവാജിയും പ്രവീണ്‍ ജെ അവതാഡെയും ചേര്‍ന്ന് 'NodeIN ഇന്‍സ്ട്രുമെന്റ്'സും 'നേവി ബ്ലൂ എനര്‍ജി'യും തമ്മിലുള്ള രണ്ടാമത്തെ ധാരണാപത്രവും ഒപ്പുവച്ചു.


ആഗോളത്തലത്തില്‍ മലയാളി സംരംഭകര്‍ക്ക് ലഭിച്ച ഈ വലിയ അംഗീകാരത്തിന് വന്‍ ജനാവലി സാക്ഷിയാകുകയും ഏവരുടേയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.

സൗദി ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന സൗദി ഗവണ്‍മെന്റിന്റെ സംരംഭമായ 'CODE' (സെന്റര്‍ ഓഫ് ഡിജിറ്റല്‍ എന്റര്‍പ്രണര്‍ഷിപ്പ്) ന്റെ ആഭിമുഖ്യത്തിലാണ് ധാരണാപത്രം ഒപ്പിടുന്ന ചടങ്ങ് ഒരുക്കിയതെന്നതും ഏറെ ശ്രദ്ധേയമായി.


ഒപ്പുവച്ച ധാരണാപത്രങ്ങള്‍ പ്രകാരം IoT, IIoT, ഊര്‍ജ്ജം, ഡാറ്റാ മൈനിംഗ് തുടങ്ങിയ അതിപ്രമുഖ മേഖലകളിലുടനീളം വ്യാപിക്കുന്ന സഹകരണം, സൗദി അറേബ്യയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഒരു പുതിയ സാങ്കേതിക യുഗത്തിലേക്ക് നയിക്കുന്നതിനുള്ള 'NodeIN ഇന്‍സ്ട്രുമെന്റ്‌സിന്റെ പ്രതിബദ്ധത കൂടെയാണ് അടിവരയിടുന്നത്.


'LEAP 2024' ലെ 'NodeIN ഇന്‍സ്ട്രുമെന്റ്'സിന്റെ ഇരട്ട എംഒയു നേട്ടങ്ങള്‍ യു കെ ആസ്ഥാനമായുള്ള ഒരു സാങ്കേതിക പവര്‍ഹൗസിന്റെ അഭൂതപൂര്‍വമായ ശരവേഗ ഉയര്‍ച്ച എന്നതിലുപരി, ഈ മേഖലയിലെ ഒരു ആഗോള ശക്തി എന്ന നിലയിലും അവരുടെ പദവി അരക്കിട്ടുപ്പിക്കുന്നു. ലോകം പ്രതീക്ഷയോടെ വീക്ഷിക്കുന്ന ഡാറ്റാ മൈനിംഗ്, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ മായാത്ത മുദ്ര പതിപ്പിക്കുവാനും, അതുവഴി ലോക ശ്രദ്ധ നേടുവാനും 'നോഡ്ഇന്‍ ഇന്‍സ്ട്രുമെന്റ്'സിനും അതിന്റെ ശില്പികളായ അജിത് മുതയിലിനും ആഷിര്‍ റഹ്മാനും സാധിച്ചു എന്ന് സുവ്യക്തം.


വ്യത്യസ്ത കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളായി യു കെയില്‍ എത്തിയ അജിത് മുതയിലിനെയും ആഷിര്‍ റഹ്മാനേയും ഒന്നിപ്പിച്ചതും ലോക ശ്രദ്ധ പിടിച്ചുപറ്റിയ കാഴ്ചപ്പാടുകള്‍, ആശയങ്ങളും തുടങ്ങിയവ പങ്കുവയ്ക്കുവാനും അനുബന്ധ വിഷയങ്ങളില്‍ പ്രൊജക്റ്റുകള്‍ രൂപപ്പെടുത്തി ലോകത്തിന്റെ വിവിധ കോണുകളില്‍ അവതരിപ്പിക്കുവാനും ഇപ്പോള്‍ കൈവരിച്ച നേട്ടത്തില്‍ എത്തിച്ചതും രണ്ട് പേരുടെയും ആശ്രാന്ത കഠിനാദ്ധ്വാ നവും നിശ്ചയദാര്‍ഢ്യവും ഒന്ന് കൊണ്ട് മാത്രമാണ്. വീഴ്ചകളില്‍ തളരാതെ സധൈര്യം മുന്നോട്ട് പോകാന്‍ പ്രകടിപ്പിച്ച ആത്മവിശ്വാസമാണ് ഇരുവരുടെയും വിജയ മന്ത്രമെന്നും ഇവരോട് അടുപ്പമുള്ളവരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു.


കമ്പനിയുടെ സ്ഥാപകനും എംഡിയുമായ അജിത് മുതയില്‍ മദ്രാസ് യൂണിവേസിറ്റിയില്‍ നിന്നും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിള്‍ ബിരുദവും ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ യും കരസ്തമാക്കിയുട്ടുണ്ട്. ചെങ്ങന്നൂര്‍ സ്വദേശിയാണ്. കമ്പനി സഹസ്ഥാപകനും മലപ്പുറം സ്വദേശിയായ ആഷിര്‍ റഹ്മാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവും യൂണിവേഴ്‌സിറ്റി ഓഫ് സ്‌കോലാന്‍ഡില്‍ നിന്നും പ്രൊജക്റ്റ് മാനേജ്‌മെന്റില്‍ ബിരുദാനന്ത ബിരുദവും കരസ്തമാക്കിയിട്ടുണ്ട്. രണ്ടുപേരും ഏതാനും വര്‍ഷങ്ങളായി യു കെയില്‍ ലണ്ടനിലെ സ്ഥിരതാമസക്കാരാണ്.

Other News in this category



4malayalees Recommends