മകള്‍ ആത്മഹത്യ ചെയ്തു, പിന്നാലെ ഭര്‍തൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവെച്ചു, യുവാവിന്റെ മാതാപിതാക്കള്‍ മരിച്ചു

മകള്‍ ആത്മഹത്യ ചെയ്തു, പിന്നാലെ ഭര്‍തൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവെച്ചു, യുവാവിന്റെ മാതാപിതാക്കള്‍ മരിച്ചു
മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍തൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവെച്ചു. സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് ദാരുണ സംഭവം ഉണ്ടായത്.

കഴിഞ്ഞ തിങ്കഴാഴ്ച്ച അന്‍ഷിക കേശര്‍വാനി എന്ന യുവതിയെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അന്‍ഷികയുടെ വിവാഹം നടന്നത്. അന്‍ഷികയുടെ മരണവാര്‍ത്ത അറിഞ്ഞ് അവളുടെ കുടുംബം ഭര്‍ത്താവിന്റെ വീട്ടിലേക്കെത്തുകയായിരുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഭര്‍തൃ വീട്ടുകാരും അന്‍ഷികയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഭര്‍തൃ വീടിന് യുവതിയുടെ ബന്ധുക്കള്‍ തീകൊളുത്തുകയായിരുന്നു.

തിങ്കളാഴ്ച രാത്രി 11മണിയോടെ ഒരു യുവതി ആത്മഹത്യ ചെയ്തതായി തങ്ങള്‍ക്ക് ഫോണ്‍ വന്നതായി പ്രയാഗ്രാജ് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് ഭുക്കര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കത്തിനിടെ യുവതിയുടെ ബന്ധുക്കള്‍ ഭര്‍തൃവീടിന് തീയിട്ടു.

പോലീസ് ഉടന്‍ തന്നെ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും അഗ്‌നിശമന സേനയെ അറിയിക്കുകയും ചെയ്തു. പുലര്‍ച്ചെ 3 മണിയോടെയാണ് തീ അണയ്ക്കാനായത്. ഈ സമയം വീട്ടില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളായ രാജേന്ദ്ര കേശര്‍വാനിയും ശോഭാ ദേവിയുമാണ് മരിച്ചവര്‍.

Other News in this category



4malayalees Recommends