ബിജെപിയില്‍ ചേരാന്‍ 25 കോടിയും മന്ത്രി സ്ഥാനവും വാഗ്ദാനം; ആരോപണവുമായി ആംആദ്മി എംഎല്‍എ ഋതുരാജ് ത്സാ

ബിജെപിയില്‍ ചേരാന്‍ 25 കോടിയും മന്ത്രി സ്ഥാനവും വാഗ്ദാനം; ആരോപണവുമായി ആംആദ്മി എംഎല്‍എ ഋതുരാജ് ത്സാ
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ വീണ്ടും ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി ആംആദ്മി എംഎല്‍എ ഋതുരാജ് ത്സാ. എഎപി എംഎല്‍എമാരുമായി ബിജെപിയില്‍ ചേര്‍ന്നാല്‍ 25 കോടിയും മന്ത്രി സ്ഥാനവും നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി ഋതുരാജ് ത്സാ ആരോപിച്ചു. അതേസമയം ഋതുരാജ് ത്സായുടെ ആരോപണം ബിജെപി തള്ളി.

പത്ത് എംഎല്‍എമാരുമായി ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടാണ് ബിജെപി തന്നെ സമീപിച്ചതെന്ന് ഋതുരാജ് ത്സാ പറഞ്ഞു. ഇതിനായി തനിക്ക് 25 കോടി രൂപയും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തു. ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനിടെയായിരുന്നു ഋതുരാജ് ത്സായുടെ ആരോപണം. എഎപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഋതുരാജ് ത്സാ കുറ്റപ്പെടുത്തി.

ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് ബിജെപിയില്‍ ചേരാനുള്ള വാഗ്ദാനവുമായി ചിലര്‍ തന്നെ സമീപിച്ചതെന്ന് ഋതുരാജ് ത്സാ പറഞ്ഞു. മൂന്നുനാലു പേര്‍ തന്നെ മാറ്റിനിര്‍ത്തി ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും കിട്ടില്ലെന്നും ഡല്‍ഹിയില്‍ തങ്ങള്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. 10 എംഎല്‍എമാരെ കൊണ്ടുവരാനും ഓരോരുത്തര്‍ക്കും 25 കോടി രൂപ നല്‍കാമെന്നും അവര്‍ പറഞ്ഞു. ഇങ്ങനെ ചെയ്താല്‍ ബിജെപി സര്‍ക്കാരില്‍ തന്നെ മന്ത്രിയാക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു.

അതേസമയം ഋതുരാജ് ത്സായുടെ ആരോപണം തള്ളി ബിജെപി രംഗത്തെത്തി. സംഭവത്തില്‍ ആംആദ്മി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടോയെന്ന് ബിജെപിയുടെ രോഹിണി എംഎല്‍എ വിജേന്ദര്‍ ഗുപ്ത ചോദിച്ചു. നേരത്തെയും ഇത്തരം ആരോപണങ്ങളുമായി ആംആദ്മി വന്നിരുന്നുവെന്നും എത്രനാള്‍ അവര്‍ കള്ളം പറയുമെന്നും ശ്രീ ഗുപ്ത പറഞ്ഞു.

Other News in this category



4malayalees Recommends