'പാക്കിസ്ഥാന് സാധിക്കുന്നില്ലെങ്കില്‍ പറയൂ, ഭീകരരെ അടിച്ചമര്‍ത്താന്‍ ഇന്ത്യ സഹായിക്കാം'; സഹായ വാഗ്ദാനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

'പാക്കിസ്ഥാന് സാധിക്കുന്നില്ലെങ്കില്‍ പറയൂ, ഭീകരരെ അടിച്ചമര്‍ത്താന്‍ ഇന്ത്യ സഹായിക്കാം'; സഹായ വാഗ്ദാനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
പാക്കിസ്ഥാന് ഭീകരരെ നേരിടാന്‍ ഇന്ത്യ സഹായിക്കാമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാക്കിസ്ഥാന്‍ മണ്ണിലെ ഭീകരവാദം അടിച്ചമര്‍ത്താന്‍ സ്വന്തം നിലയ്ക്കു കഴിവില്ലെങ്കില്‍ ഇന്ത്യ സഹായിക്കാമെന്ന വാഗ്ദാനമാണ് അദേഹം നല്‍കിയത്. ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ ചെറുത്തു തോല്‍പ്പിക്കാമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ഭീകരവാദികളുടെയും ഭീകര സംഘടനകളുടെയും സഹായം തേടുന്നത് പാക്കിസ്ഥാന്‍ നിര്‍ത്തണം. ഇപ്രകാരമുള്ള നീക്കങ്ങള്‍ നടത്തിയാല്‍ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് രാജ്‌നാഥ് പറഞ്ഞു.

പാക്കിസ്ഥാന്‍ നമ്മുടെ അയല്‍ക്കാരാണ്. ഭീകരവാദത്തിന് അറുതി വരുത്തുന്ന കാര്യത്തില്‍ അവരുടെ ഉദ്ദേശ്യശുദ്ധി നല്ലതെങ്കില്‍, അതിനുള്ള നടപടികള്‍ കൈക്കൊള്ളണം. അവര്‍ക്ക് അതിനു സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യയുടെ സഹായം തേടുക. ഇന്ത്യ തയാറാണെന്നും അദേഹം പറഞ്ഞു.

Other News in this category



4malayalees Recommends