ഓ ഐ സി സി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന് ഇന്ന് ലണ്ടനില്‍ വന്‍ സ്വീകരണം ; ക്രോയ്‌ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലില്‍ ഇന്ന് 6 മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും

ഓ ഐ സി സി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന് ഇന്ന് ലണ്ടനില്‍ വന്‍ സ്വീകരണം ; ക്രോയ്‌ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലില്‍ ഇന്ന് 6 മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും
ലണ്ടന്‍ :പുതുതായി നിയമിതനായ ഒഐസിസി യുടെ ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ.ജെയിംസ് കൂടലിന് ഇന്ന്(ബുധനാഴ്ച) വൈകിട്ട് ഒഐസിസി യു കെ യുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വന്‍ സ്വീകരണമൊരുക്കുന്നു


ക്രോയ്‌ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലില്‍ 6 മണി മുതലാണ് ചടങ്ങുകള്‍ നടക്കുന്നത്.ഒഐസിസി യുകെ പ്രസിഡന്റ് കെ കെ മോഹന്‍ദാസ് ,പ്രോഗ്രാം കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ശ്രീ.ബേബിക്കുട്ടി ജോര്‍ജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വര്‍ക്കിങ് പ്രെസിഡന്റുമാരായ ഷിനു മാത്യൂസ് ,സുജു കെ ഡാനിയല്‍ ,മണികണ്ഠന്‍ ഐക്കാഡ് ,വാഴപ്പള്ളി മുന്‍ പഞ്ചായത്ത് പ്രെസിഡന്റും നാഷ്ണല്‍ കമ്മിറ്റി അംഗവുമായ ബിനോ ഫിലിപ്പ് ,സറേ റീജിയണല്‍ പ്രസിഡന്റ് വിത്സണ്‍ ജോര്‍ജ്ജ് ,സെക്രട്ടറി സാബു ജോര്‍ജ്ജ് ,ട്രെഷറര്‍ ബിജു വര്‍ഗ്ഗീസ്,മീഡിയ കോര്‍ഡിനേറ്റര്‍ തോമസ് ഫിലിപ്പ് തുടങ്ങി 9 അംഗ കമ്മിറ്റിയാണ് ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ വിവിധ റീജിയനുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.


ഗ്ലോബല്‍ പ്രെസിഡന്റായി നിയമിതനായ ജെയിംസ് കൂടല്‍ നിലവില്‍ ഒഐസിസി (അമേരിക്ക) നാഷണല്‍ ചെയര്‍മാന്‍ ആണ്. അമേരിക്കയില്‍ നിന്നുള്ള ലോക കേരളസഭാ അംഗം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍,ഹൂസ്റ്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ മീഡിയ ചെയര്‍മാന്‍,എംഎസ്‌ജെ ബിസിനസ് ഗ്രൂപ്പ് ശൃംഖലയുടെ ചെയര്‍മാന്‍ തുടങ്ങി വിവിധ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.ഒഐസിസി ക്ക് വരും നാളുകളില്‍ പുത്തനുണര്‍വ്വ് നല്‍കുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ഒരാഴ്ചയായി യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു വരുന്നതിന്റെ ഭാഗമായി യു കെ യിലെത്തിയ അദ്ദേഹത്തിന് നാളെ ക്രോയിഡോണില്‍ ഒഐസിസി ഊഷ്മള സ്വീകരണമൊരുക്കുന്നത് .പ്രസ്തുത യോഗത്തില്‍ നേതാക്കളുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.


വിലാസം:


IMPERIAL LOUNGE


AIRPORT HOUSE PURLEY WAY


CROYDON


CRO OXZOther News in this category4malayalees Recommends