ഓ ഐ സി സി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന് ലണ്ടന്‍ ക്രോയ്‌ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലില്‍ ഉജ്ജ്വല സ്വീകരണം

ഓ ഐ സി സി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന് ലണ്ടന്‍ ക്രോയ്‌ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലില്‍ ഉജ്ജ്വല സ്വീകരണം
ലണ്ടന്‍ :ഗ്ലോബല്‍ തലത്തില്‍ പുതുതായി നിയമിതനായ ഒഐസിസി യുടെ ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ.ജെയിംസ് കൂടലിന് ഒഐസിസി യു കെ യുടെ നേതൃത്വത്തില്‍ ലണ്ടനില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.


ക്രോയ്‌ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഈശ്വര പ്രാര്‍ത്ഥനയോടു കൂടി പരിപാടി ആരംഭിച്ചു .ഒഐസിസി യുകെ യുടെ ചെയര്‍മാനും നാഷണല്‍ പ്രസിഡന്റുമായ കെ കെ മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോഗ്രാം കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ശ്രീ.ബേബിക്കുട്ടി ജോര്‍ജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വര്‍ക്കിങ് പ്രസിഡന്റുമാരായ സുജു ഡാനിയേല്‍ ഷിനു മാത്യൂസ് , മുന്‍ പഞ്ചായത്ത് പ്രെസിഡന്റും നാഷ്ണല്‍ കമ്മിറ്റി അംഗവുമായ ബിനോ ഫിലിപ്പ് ,സറേ റീജിയണല്‍ പ്രസിഡന്റ് വിത്സണ്‍ ജോര്‍ജ്ജ് ,സെക്രട്ടറി സാബു ജോര്‍ജ്ജ് ,ട്രെഷറര്‍ ബിജു വര്‍ഗ്ഗീസ്,മീഡിയ കോര്‍ഡിനേറ്റര്‍ തോമസ് ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി

പരിപാടിയില്‍ നാഷണല്‍ കമ്മിറ്റിയുടെ വര്‍ക്കിങ്ങ് പ്രസിഡന്റ് അപ്പാ ഗഫൂര്‍ നാഷണല്‍ ഭാരവാഹികള്‍ വിവിധ റീജിയനുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ നേതാക്കര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.ശ്രീ സുജുഡാനിയേല്‍ സ്വാഗത പ്രസംഗം നടത്തിയ യോഗത്തില്‍ കണ്‍വീനര്‍ ബേബിക്കുട്ടി ജോര്‍ജ്ജ് യോഗത്തിന് പരിജയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.യുകെ നാഷണല്‍ പ്രസിഡന്റ് കെ കെ മോഹന്‍ ദാസ് യോഗം ഉത്ഘാടനം ചെയ്തു സംസാരിച്ചു.
തുടര്‍ന്ന് വിശിഷ്ടാധിതി ജയിംസ് കുടലിനെ യൂറോപ്പ് വനിതാ കോര്‍ഡിനേറ്റര്‍ ഷൈനൂ മാത്യു ഫലകം നല്‍കി ആദരിച്ചു.തുടര്‍ന്ന് നാഷണല്‍ പ്രസിഡന്റ് ഷാള്‍ അണിയിച്ച് ആദരിച്ചു.വിവിധ റീജണല്‍ പ്രവര്‍ത്തകരും നാഷണല്‍ കമ്മറ്റി അംഗങ്ങളും ഷാള്‍ അണിയിച്ചു.തുടര്‍ന്ന് ശ്രീ, ജയിംസ് കൂടല്‍ മറുപടി പ്രസംഗം നടത്തി മുന്‍കാലങ്ങളില്‍ നടന്നതില്‍ മാറ്റങ്ങള്‍ വരുത്തി ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ രാജ്യങ്ങളിലും ഉടന്‍ ശക്തിപ്പെടുത്തുന്നതിന്റെ നടപടികള്‍ ഉണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി '
തുടര്‍ന്ന് നാഷണല്‍ റീജണല്‍ നേതാക്കള്‍ ആയ സണ്ണീ ലൂക്കോസ്, സാജു ആന്റണി, ബിനോ ഫിലിപ്പ്, റോണി ജേക്കബ്ബ്, വില്‍സണ്‍ ജോര്‍ജ്, സാബു ജോര്‍ജ്ജ്, തോമസ് ഫിലിപ്പ്, ബിജു കൊച്ചുണ്ണൂണ്ണി, നജീബ് (ഡബ്ലു എംസി )എന്നിവര്‍ ആശംസാ പ്രസംഗം നടത്തി നാഷണല്‍ വര്‍ക്കിങ്ങ് പ്രസിഡന്റ് അപ്പാ ഗഫൂര്‍ അശംസ പ്രസംഗം നടത്തി ശേഷം ദേശീയഗാനം ആലപിച്ച് ഒഐസിസി ഒരുക്കിയ ഭക്ഷണം കഴിച്ച് പിരിഞ്ഞു.

Other News in this category4malayalees Recommends