' ഇന്ത്യ' മുന്നണിയുടെ വിജയം യുകെയിലും ആഘോഷമാക്കി

' ഇന്ത്യ' മുന്നണിയുടെ വിജയം യുകെയിലും ആഘോഷമാക്കി
ഇന്ത്യന്‍ ജനാധിപത്യത്തിനെതിരിച്ചു വരവു് സ്വാഗതം ചെയ്തു കൊണ്ടു് ഒഐസിസി യുകെ യുടെ യോഗം വന്ദേമാതര ഗാനത്തോടെ ക്രോയിഡണ്‍ ശ്രീനാരായണ ഗുരു മിഷന്‍ ഹാളില്‍ വെച്ച് നടന്നു.യോഗത്തില്‍ ജനാധിപത്യ വിശ്വസികള്‍ക്കും നേതാക്കന്‍മാര്‍ക്കും ഒഐസിസി യുകെ യുടെ പ്രസിഡന്റ് മധുരം നല്‍കി സ്വീകരിച്ചു തുടര്‍ന്ന് പരസ്പരം ലഡു നല്‍കി സന്തോഷം ആഘോഷമാക്കി ' ഇന്ത്യ'സഖ്യത്തിന്റെ വിജയം ഇന്ത്യന്‍ ജനാധിപത്യ വിശ്വാസികളെ സാക്ഷിനിര്‍ത്തി ഇന്ത്യാ മഹാരാജ്യത്തും കേരളത്തിലും നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നമ്മുടെ കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരന്‍ അടക്കം മല്‍സരിച്ച 20 സീറ്റില്‍ 18 സീറ്റിലും യുഡിഎഫ് തിളക്കമാര്‍ന്ന വിജയം കൈവരിക്കുവാന്‍ കഴിഞ്ഞതിന്റെ വിജയാഘോഷവും പ്രതീക്ഷയോടെ കാത്തിരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ തിരിച്ചു വരവും കോണ്‍ഗ്രസ്സിന്റെ വിജയവും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരും ജനാധിപത്യ വിശ്വാസികളും നവ മാധ്യമങ്ങളിലൂടെ ഉറക്കം പോലും ത്യജിച്ചു അവധി എടുത്ത് വീക്ഷിച്ചു കൊണ്ടിരുന്നു വിജയം ഉറപ്പുവരുത്തിയ ശേഷം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.ദേശീയ തലത്തില്‍ ബിജെപിയുടെ കേവല ഭൂരിപക്ഷം തകര്‍ക്കാന്‍ (രാഹുല്‍ജിക്ക് ഇന്ത്യ സഖ്യത്തിന് ) കഴിഞ്ഞതിന്റെയും ഇന്ത്യസഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉള്ള സാധ്യത കൂടിയിരിക്കുന്ന സാഹചര്യം നിലനിര്‍ത്തിക്കൊണ്ടു് മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ലണ്ടനിലും ഒഐസിസിയുകെയുടെ ആഭിമുഖ്യത്തില്‍ യോഗങ്ങളും ആഘോഷങ്ങളും തുടങ്ങി.


ഇതിന്റെ ഭാഗമായി യുകെയിലെ വിവിധ റീജനുകള്‍ നാഷണല്‍ കമ്മറ്റികള്‍ ഒരുക്കിയ ആഘോഷത്തിനൊപ്പം നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി പ്രിയങ്കരനായ നമ്മുടെ നേതാവു് പ്രീയപ്പെട്ട രാഹുല്‍ജിയുടെ ത്യാഗത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ധൃഢ നിശ്ചയത്തോടു കൂടി നടന്നു തീര്‍ത്ത ഇന്ത്യയില്‍ അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റെയും പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ വിജയത്തെ കാണാന്‍ കഴിയുന്നത് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു


ഒഐസിസിയുകെ യുടെ ചെയര്‍മാനും, പ്രസിഡന്റുമായ ശ്രീ,കെ കെ മോഹന്‍ ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കിംങ്ങ് പ്രസിഡന്റ് ശ്രീ, അപ്പാ ഗഫൂര്‍ സ്വാഗത പ്രസംഗം നടത്തി തുടര്‍ന് ചെയര്‍മാന്‍ ശ്രീ, കെ കെ മോഹന്‍ ദാസ് അധ്യക്ഷ പ്രസംഗം നടത്തി തിരഞ്ഞെടുപ്പു വിജയം കോണ്‍ഗ്രസ്സ് തിരിച്ചു വരവിന്റെ കാലമാണ് എന്നും സത്യവും അതിലൂടെ ജനാധിപത്യവും പുനസ്ഥാപിക്കപ്പെടുന്നതായും പ്രവര്‍ത്തകരെ ഒര്‍മ്മിപ്പിച്ചു ശേഷം ഒഐസിസി ജനറല്‍ സെക്രട്ടറി ശ്രീ' ബേബിക്കുട്ടി ജോര്‍ജ്ജ് ഇലക്ഷ്‌നും വിജയ സാധ്യതകളിലൂടെ ഉള്ള പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തിനെ ആസ്പതമാക്കി പ്രസംഗിച്ചു


തുടര്‍ന്ന് വൈസ് പ്രസിഡന്റ് ശ്രീ, അള്‍സ ഹാര്‍അലി, നാട്ടില്‍ നിന്നും വര്‍ക്കിംങ്ങ് പ്രസിഡന്റും യൂറോപ്പ്‌കോര്‍ഡിനേറ്ററും ആയശ്രീമതി ഷൈനു മാത്യു,സറീ റീജനല്‍ പ്രസിഡന്റ് വില്‍സണ്‍ ജോര്‍ജ് ജനറല്‍ സെക്രട്ടറി സാബു ജോര്‍ജ്ജ് ക്രോയിഡോണ്‍ കമ്മറ്റി പ്രസിഡന്റ് ലിലിയാ പോള്‍ സറി കമ്മറ്റി അംഗങ്ങളായ അഷറഫ്, ജോര്‍ജ്ജ് അടൂര്‍ എന്നിവര്‍ വിജയിച്ച എംപി മാര്‍ക്ക് ആശംസകള്‍ അറിയിച്ച് സംസാരിച്ചു. വിവിധ റീജനുകളായ ഓസ്‌ക്‌ഫോര്‍ഡ്, നോര്‍ത്താംപ്റ്റണ്‍, ഇപ്‌സ്വിച്ച് എന്നീ റീജനുകള്ളല്‍ നടന്ന യോഗങ്ങള്‍ നാഷണല്‍ പ്രസിഡന്റ് കെ കെ മോഹന്‍ദാസ് വീഡിയോ കോണ്‍ഫ്രണ്‍സിലൂടെ ഉത്ഘാടനം ചെയ്തു സംസാരിച്ചു. നാഷണല്‍ കമ്മറ്റി ട്രഷറര്‍ ശ്രീ, ജവഹര്‍ലാല്‍ നന്ദി പ്രസംഗത്തില്‍ ഒരിക്കലും കോണ്‍ഗ്രസ്സിനെ തകര്‍ക്കുവാന്‍ ആരാലും കഴിയില്ലന്ന് ഓര്‍മ്മിപ്പിച്ചു യോഗത്തില്‍ എത്തിയവര്‍ക്കു് നന്ദി പറഞ്ഞു കൊണ്ടു ദേശീയ ഗാനാലാപത്തോടെ യോഗം സമാപിച്ചു.

നാഷണല്‍ കമ്മറ്റി ഒരുക്കിയ ഭക്ഷണം കഴിച്ച് യോഗം പിരിഞ്ഞു.


Other News in this category4malayalees Recommends