ഇന്തൃന്‍ ജനാധിപതൃ വിജയത്തില്‍ ആഹ്‌ളാദം പങ്കിട്ടും, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കു ആശംസകള്‍ നേര്‍ന്നും ഒഐസിസി വാറ്റ്‌ഫോര്‍ഡ്

ഇന്തൃന്‍ ജനാധിപതൃ വിജയത്തില്‍ ആഹ്‌ളാദം പങ്കിട്ടും, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കു ആശംസകള്‍ നേര്‍ന്നും ഒഐസിസി വാറ്റ്‌ഫോര്‍ഡ്
വാറ്റ്‌ഫോര്‍ഡ്: ഇന്ത്യയില്‍ ജനാധിപത്യമതേതര മൂല്യങ്ങള്‍ നശിപ്പിക്കപ്പെടും എന്ന ആശങ്കയില്‍ നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണഘടനാ മൂല്യങ്ങള്‍ വീണ്ടെടുക്കുവാനുള്ള ജനവികാരം വോട്ടായി മാറ്റുവാന്‍ കഴിഞ്ഞതില്‍ മാതൃരാജ്യത്തെ എല്ലാ സമ്മതിദായകര്‍ക്കും ഒഐസിസി വാറ്റ്‌ഫോര്‍ഡ് നന്ദി പ്രകാശിപ്പിച്ചു. രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആശംസകളും പ്രാര്‍ത്ഥനകളും പിന്തുണയും നേരുകയും ചെയ്തു.


വാറ്റ് ഫോര്‍ഡ് ഹോളിവെല്‍ കമ്മൃുണിറ്റി സെന്റെറില്‍ മൂന്നു മണിക്കൂറോളം നീണ്ട ആഹ്‌ളാദം അലതല്ലിയ ഒഐസിസി യോഗത്തില്‍ യുണിറ്റ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി അദ്ധൃക്ഷത വഹിച്ചു.'കേരളത്തിലെ അരാജകത്വ അഴിമതി ദുര്‍ഭരണത്തിനെതിരെ ജനങ്ങള്‍ നല്‍കിയ ചുട്ട മറുപടിയാണ് യുഡിഎഫ്‌ന്റെ മികച്ച വീജയം' എന്ന് സണ്ണിമോന്‍ മത്തായി പറഞ്ഞു. 'കൂടാതെ ഭരണഘടാനാ മൂല്യങ്ങള്‍ സംരക്ഷിക്കുവാനുള്ള പ്രതിബദ്ധത പ്രകടമാക്കുന്നതുമായി തെരഞ്ഞെടുപ്പ് ഫലം' എന്ന് സണ്ണി കൂട്ടിച്ചേര്‍ത്തു.


ഒഐസിസി വര്‍ക്കിങ്ങ് പ്രസിഡണ്ട് സുജൂ കെ ഡാനിയേല്‍ ഉദ്ഘാടന പ്രസംഗം നടത്തി.'തിരഞ്ഞെടുപ്പു വീജയം കോണ്‍ഗ്രസ്സിന്റെ തീരിച്ചു വരവിന്റെ തുടക്കം മാത്രമാണെന്നും, സതൃവും അതിലുടെ ജനാധിപതൃവും പുനസ്ഥാപിക്കപ്പെടുന്ന സദ് വാര്‍ത്തയാണ് തെരഞ്ഞെടുപ്പ് വിധി ' എന്നും ഉദ്ഘാടന പ്രസംഗത്തില്‍ സുജു അഭിപ്രായപ്പെട്ടു.


ലണ്ടനിലെ പ്രവാസി കോണ്‍ഗ്രസ് നേതാവായ സൂരജ് കൃഷ്ണന്‍ 'കേരളത്തിലെ ഭരണ ഭീകരത' എടുത്തു പറഞ്ഞു സംസാരിക്കുകയും രാജ്യത്തു കോണ്‍ഗ്രസ്സിന് കരുത്തു പകരുവാന്‍ പ്രവാസികളുടെ പങ്ക് നിര്‍ണ്ണായകമാണെന്നും സൂചിപ്പിച്ചു. യുഡിഎഫ്‌ന്റെ മികച്ച വിജയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും കേരളത്തില്‍ അനിവാര്യമായ ഭരണ മാറ്റം ഉണ്ടാകണമെന്നും, ക്ഷേമപെന്‍ഷന്‍ ലഭിക്കാതെ നെട്ടോട്ടമോടുന്നവര്‍ക്ക് എത്രയും വേഗം പരിഹാരം ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. സിബി ജോണ്‍, ബീജോയി ഫിലിപ്, വി കൊച്ചുമോന്‍ പീറ്റര്‍ ,ജോണ്‍ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.



യോഗത്തില്‍ ഫെമിന്‍ സിഫ് സ്വാഗതവും, ബീജു മാതൃു നന്ദിയും പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ബെന്നോ ജോസ് തെരഞ്ഞെടുപ്പ് വിജയത്തില്‍ ലഡു വിതരണം ചെയ്തുകൊണ്ട് സന്തോഷം പങ്കിട്ടു. ചായ സല്‍ക്കാരത്തോട് യോഗ നടപടികള്‍ സമാപിച്ചു.

Other News in this category



4malayalees Recommends