രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചു ; പ്രസവിച്ചു കിടക്കുന്ന രണ്ടാം ഭാര്യയെ വിഷം കുത്തിവെച്ചു കൊലപ്പെടുത്തി ഭര്‍ത്താവിന്റെ ക്രൂരത

രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചു ; പ്രസവിച്ചു കിടക്കുന്ന രണ്ടാം ഭാര്യയെ വിഷം കുത്തിവെച്ചു കൊലപ്പെടുത്തി ഭര്‍ത്താവിന്റെ ക്രൂരത
രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ രണ്ടാം ഭാര്യയെ വിഷം കുത്തി വെച്ചു കൊലപെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ജൂലൈ 30നായിരുന്നു സംഭവം. മഹബൂബാബാദ് ജില്ലയിലെ ഡോര്‍നക്കല്‍ മണ്ഡലത്തിലെ ബോഡ്രായ് തണ്ട സ്വദേശിയായ 42 കാരന്‍ തേജവത് ബിക്ഷം ആണ് പിടിയിലായത്.

ഖമ്മത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അസിസ്റ്റന്റ് ആയാണ് തേജവത് ജോലി ചെയ്യുന്നത്. ഇയാളുടെ ആദ്യ ഭാര്യയായിരുന്ന വിജയ കുമാരിക്ക് ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ആണ് ഇയാള്‍ 21 കാരിയായ സുനിത എന്ന നവീനയെ വിവാഹം ചെയ്തത്. ശേഷം മൂവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.

2020 ജൂലെ 4നാണ് നവീന തന്റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടിയാണ് ഇവര്‍ക്ക് ആദ്യം ജനിച്ചത്. ശേഷം 2022 ജൂലൈ 30ന് രണ്ടാമത്തെ പെണ്‍കുഞ്ഞിനും ജന്മം നല്‍കി. സാസിബാല ആശുപത്രിയിലായിരുന്നു നവീനയുടെ രണ്ടാമത്തെ പ്രസവം നടന്നത്. എന്നാല്‍ പ്രസവത്തിന് തൊട്ടടുത്ത ദിവസം തന്നെ നവീന മരണപെട്ടു.

തുടര്‍ന്ന് നവീനയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചതോടെ ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തേജവത് ബിക്ഷം നവീനയുടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി.

എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഓപ്പറേഷന്‍ തിയറ്ററില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയതിനു ശേഷം യുവതിയെ എങ്ങോട്ടേക്കാണ് മാറ്റിയതെന്ന് കണ്ടെത്തുകയും ചെയ്തു. കുഞ്ഞിനൊപ്പം കിടക്കയില്‍ കിടക്കുന്ന നവീനയ്ക്ക് ഭര്‍ത്താവ് മാരകമായ ഇഞ്ചക്ഷന്‍ കുത്തിവെയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതോടെയാണ് ഭര്‍ത്താവിന്റെ ക്രൂരത പുറം ലോകം അറിഞ്ഞത്.Other News in this category4malayalees Recommends