അഞ്ചു വയസുകാരി വാഷിംഗ് മെഷീനിനുള്ളില്‍ വീണ് മരിച്ച നിലയില്‍ ; വീട്ടു ജോലി ചെയ്തു നിന്ന അമ്മ അപകടം അറിഞ്ഞില്ല

അഞ്ചു വയസുകാരി വാഷിംഗ് മെഷീനിനുള്ളില്‍ വീണ് മരിച്ച നിലയില്‍ ; വീട്ടു ജോലി ചെയ്തു നിന്ന അമ്മ അപകടം അറിഞ്ഞില്ല
അഞ്ചു വയസുകാരി വാഷിംഗ് മെഷീനിനുള്ളില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മാതാവ് വീട്ടുജോലികള്‍ ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വാഷിങ് മെഷീനിന് ഉള്ളില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഈജിപ്തിലെ കെയ്‌റോയ്ക്ക് സമീപമുള്ള ഗിസയിലെ അയ്യാത് എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. വാഷിങ് മെഷീന്‍ ഓണ്‍ ആക്കിയ ശേഷം കുട്ടിയുടെ മാതാവ് വീട്ടിലെ മറ്റ് ജോലികള്‍ ചെയ്തു വരികയായിരുന്നു. ഇതിനിടയില്‍ എത്തിയ കുട്ടി വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത് കണ്ട് അങ്ങോട്ട് തിരിഞ്ഞു.

ശേഷം എത്തി നോക്കിയ 5 വയസുകാരി മെഷീനിലേക്ക് വഴുതി വീഴുകയായിരുന്നു. കുറച്ചു കഴിഞ്ഞാണ് കുട്ടിയുടെ അമ്മ വാഷിംഗ് മെഷീനിന്റെ അടുത്തേക്ക് എത്തിയത്. ശേഷം കണ്ടത് മരണപ്പെട്ട തന്റെ കുഞ്ഞിനെ ആയിരുന്നു. സംഭവത്തില്‍ പ്രോസിക്യൂട്ടര്‍മാര്‍ യുവതിയെ ചോദ്യം ചെയ്തു. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം സംശയിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Other News in this category4malayalees Recommends