മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് പുറപ്പെടും ; വീഡിയോ ഫോട്ടോ ചിത്രീകരണത്തിന് ചിലവാക്കുന്നത് ഏഴു ലക്ഷം

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് പുറപ്പെടും ; വീഡിയോ ഫോട്ടോ ചിത്രീകരണത്തിന് ചിലവാക്കുന്നത് ഏഴു ലക്ഷം
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെടുകയാണ്. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. ഏഴു ലക്ഷം രൂപയാണ് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ചെലവിടുന്നത്. ഇതിനായി മൂന്ന് ഇതിനായി ഏജന്‍സികളെ തെരഞ്ഞെടുത്തു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിദേശ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ, ഫോട്ടോ കവറേജ് ചെയ്യാന്‍ ആളെ വയ്ക്കുന്നത്.

ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ ഫിന്‍ലന്‍ഡിലും അഞ്ചു മുതല്‍ ഏഴു വരെ നോര്‍വേയിലും ഒമ്പതു മുതല്‍ 12 വരെ യു.കെ യിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയാണ് അതത് സ്ഥലത്തെ വീഡിയോ ചിത്രീകരിക്കാനായി ഏജന്‍സിയെ കണ്ടെത്തിയത്. വീഡിയോ കവറേജിന്റെ ചെലവുകള്‍ പ്രസ് ഫെസിലിറ്റിസ് എന്ന ശീര്‍ഷകത്തില്‍ നിന്ന് വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ ഫിന്‍ലന്‍ഡിലും അഞ്ചു മുതല്‍ ഏഴു വരെ നോര്‍വേയിലും ഒമ്പതു മുതല്‍ 12 വരെ യു.കെ യിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ദില്ലിയില്‍ നിന്നും ഫിന്‍ലാണ്ടിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. തുടര്‍ന്ന് നോര്‍വേ സന്ദര്‍ശനത്തില്‍ മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മനും ഒപ്പമുണ്ടാകും. ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക.

ഒന്നാം പിണറായി സര്‍ക്കാരില്‍ 15 തവണ മുഖ്യമന്ത്രി വിദേശസന്ദര്‍ശനം നടത്തിയപ്പോഴും, 85 തവണ മന്ത്രിമാര്‍ വിദേശ യാത്ര നടത്തിയപ്പോഴും വീഡിയോ, ഫോട്ടോ ഷൂട്ട് സംവിധാനം ഇല്ലായിരുന്നു.

Other News in this category4malayalees Recommends