ഫുട്‌ബോള്‍ കളിക്കിടെ വീണ് പരിക്കേറ്റ് ചികിത്സതേടിയ പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റിയ സംഭവം ; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

ഫുട്‌ബോള്‍ കളിക്കിടെ വീണ് പരിക്കേറ്റ് ചികിത്സതേടിയ പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റിയ സംഭവം ; ഡോക്ടര്‍ക്കെതിരെ കേസെടുത്തു
ഫുട്‌ബോള്‍ കളിക്കിടെ വീണ് പരിക്കേറ്റ് ചികിത്സതേടിയ പതിനേഴുകാരന്റെ ഇടതുകൈയുടെ മുട്ടിനുതാഴെ മുറിച്ചുമാറ്റിയ സംഭവത്തില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. കുട്ടിയെ ആദ്യം പരിശോധിച്ച അസ്ഥിരോഗ വിദഗ്ധന്‍ ഡോ. വിജുമോനെതിരെയാണ് ചികിത്സാ പിഴവിന് പൊലീസ് കേസെടുത്തത്.

കഴിഞ്ഞമാസം മുപ്പതിനാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയില്‍ സുല്‍ത്താന്‍ സിദ്ദിഖിന്റെ കൈയിലെ എല്ലുകള്‍ പൊട്ടിയത്. പിന്നാലെ കുട്ടിയെ വീട്ടുകാര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എക്‌സ്‌റേ മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലന്നും സമീപത്തെ സഹകരണ ആശുപത്രിയില്‍ നിന്ന് എക്‌സ്‌റേ എടുത്ത് വരാനും ഡ്യൂട്ടി ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

എക്‌സ് റേ യില്‍ കൈത്തണ്ടയിലെ രണ്ട് എല്ലുകളില്‍ പൊട്ടല്‍ കണ്ടെത്തി. അസ്ഥി രോഗ വിദഗ്ദന്‍ സ്ഥലത്തില്ലാത്തതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ കുട്ടിയുടെ കൈ സ്ലിന്റ് ഇട്ട ശേഷം അഡ്മിറ്റ് ചെയ്തു. പിറ്റേന്ന് അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടര്‍ വിജുമോന്‍ പരിശോധിച്ച് സര്‍ജറി നിര്‍ദ്ദേശിച്ചു.

എല്ലുപൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ചികില്‍സാപിഴവ് മൂലമല്ല കൈ മുറിച്ചുമാറ്റേണ്ടിവന്നതെന്നും എല്ലുപൊട്ടി മൂന്നാം ദിവസം കുട്ടിക്ക് കംപാര്‍ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നതിനാലാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Other News in this category4malayalees Recommends