ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കമല്‍ഹാസന്‍ ആശുപത്രിയില്‍

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കമല്‍ഹാസന്‍ ആശുപത്രിയില്‍
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കമല്‍ഹാസന്‍ ആശുപത്രിയില്‍. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പതിവ് ചികിത്സാ ചെക്കപ്പുകള്‍ക്ക് വേണ്ടിയാണ് താരം ആശുപത്രിയിലെത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

താരത്തിന് നിര്‍ബന്ധിത വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഉടന്‍ തന്നെ കമല്‍ഹാസന്‍ ആശുപത്രി വിടും. അതേസമയം, ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിംഗ് തിരക്കിലാണ് കമല്‍ഹാസന്‍.

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച സിനിമയാണ് ഇന്ത്യന്‍. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. അതിനാല്‍ തന്നെ ഇന്ത്യന്‍ 2 സിനിമയ്ക്കായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Other News in this category4malayalees Recommends