ഷാരൂഖ് ഖാന് കഴിയുമോ ഇങ്ങനെ ; തരംഗമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണറുടെ ബേഷരം രംഗ് വീഡിയോ

ഷാരൂഖ് ഖാന് കഴിയുമോ ഇങ്ങനെ ; തരംഗമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണറുടെ ബേഷരം രംഗ് വീഡിയോ
ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ സിനിമ ലോകത്തെങ്ങും തരംഗമാവുകയാണ്. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇതിനിടെ ഓസ്‌ട്രേലിയന്‍ ഓപ്പണിങ്ങ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ ഇറക്കിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച വിഷയം


പത്താനിലെ സൂപ്പര്‍ ഹിറ്റ് ഗാനം ബേഷരം രംഗില്‍ ഷാരൂഖ് ഖാന്റെ മുഖത്തിന്റെ സ്ഥാനത്ത് സ്വന്തം മുഖം കൊണ്ടുവന്നതാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. എന്തൊരു സിനിമ ! ഇതിനൊരു പേരിടാമോ ? എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഐപിഎല്ലിനായി മാസങ്ങളോളം ഇന്ത്യയില്‍ ചെലവിട്ട വാര്‍ണര്‍ ഇന്ത്യന്‍ സിനിമകളുടെ ആരാധകനാണ്. നേരത്തെ പാട്ടുകള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 9ന് ആരംഭിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരങ്ങള്‍ക്കായി വാര്‍ണര്‍ ഉടന്‍ ഇന്ത്യയിലെത്തും.

Other News in this category4malayalees Recommends