എവിടെ പോയി ആ ഇത്തിരിക്കുഞ്ഞന്‍ 'റേഡിയോആക്ടീവ്' ക്യാപ്‌സൂള്‍? ക്ഷമ ചോദിച്ച് റിയോ ടിന്റോ; അരിച്ചുപെറുക്കിയിട്ടും ഫലം കാണാതെ 1400 കിലോമീറ്ററിലെ തെരച്ചില്‍

എവിടെ പോയി ആ ഇത്തിരിക്കുഞ്ഞന്‍ 'റേഡിയോആക്ടീവ്' ക്യാപ്‌സൂള്‍? ക്ഷമ ചോദിച്ച് റിയോ ടിന്റോ; അരിച്ചുപെറുക്കിയിട്ടും ഫലം കാണാതെ 1400 കിലോമീറ്ററിലെ തെരച്ചില്‍

ഓസ്‌ട്രേലിയയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് 'ഇത്തിരിക്കുഞ്ഞന്‍' റേഡിയോആക്ടീവ് ക്യാപ്‌സൂള്‍ കാണാതെ പോയത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ക്യാപ്‌സൂള്‍ കാണാതായത്. സംഭവത്തില്‍ മൈനിംഗ് വമ്പന്‍ റിയോ ടിന്റോ ഖേദം പ്രകടിപ്പിച്ചു.


1400 കിലോമീറ്ററില്‍ നടക്കുന്ന അടിയന്തര തെരച്ചില്‍ ഇപ്പോഴും ഫലം കണ്ടിട്ടില്ല. വളരെ ചെറിയ തോതില്‍ റേഡിയോആക്ടീവ് സീഷ്യം-137 അടങ്ങിയ ക്യാപ്‌സൂളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഗുരുതര രോഗാവസ്ഥകളിലേക്ക് നയിക്കാം. ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍, പൊള്ളല്‍, റേഡിയേഷന്‍ അസുഖങ്ങള്‍ മുതല്‍ ക്യാന്‍സറിന് വരെ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

An illustration showing the size of the capsule

റേഡിയേഷന്‍ ഡിറ്റക്ടറുകളും, മറ്റ് സ്‌പെഷ്യല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ ഉപയോഗിച്ചുള്ള തെരച്ചിലില്‍ ഡിവൈസ് കണ്ടെത്താന്‍ കഴിയുമെന്നാണ് എമര്‍ജന്‍സി സര്‍വ്വീസുകളുടെ പ്രതീക്ഷ. എന്നാല്‍ കേവലം 6 മില്ലിമീറ്റര്‍ മാത്രം വ്യാസവും, 8 എംഎം നീളവുമുള്ള ക്യാപ്‌സൂള്‍ കടന്നുപോയ ഏതെങ്കിലും വാഹനത്തിന്റെ ടയറില്‍ കുടുങ്ങാനും സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ഫയര്‍ & എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

പൊതുജനങ്ങളില്‍ ആരെങ്കിലും ഇത് കണ്ടെത്തി ഓര്‍മ്മയ്ക്കായി സൂക്ഷിച്ച് വെയ്ക്കാനുള്ള സാധ്യതയും ഉണ്ടെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. ഇതില്‍ നിന്നുള്ള റേഡിയേഷന്‍ ഭാവിയില്‍ ക്യാന്‍സറിലേക്ക് നയിക്കുമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നു.
Other News in this category4malayalees Recommends