സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് പറയാവുന്നതാണ് അത്, ഇന്നാണെങ്കില്‍ ഞാന്‍ ചെയ്യില്ല; തുറന്നുപറഞ്ഞ് കമല്‍

സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് പറയാവുന്നതാണ് അത്, ഇന്നാണെങ്കില്‍ ഞാന്‍ ചെയ്യില്ല; തുറന്നുപറഞ്ഞ് കമല്‍
കമല്‍ സിനിമകള്‍ പോലെ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ് അതിലെ ഗാനങ്ങളും. നമ്മള്‍, സ്വപ്നക്കൂട് തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ പില്‍ക്കാലത്ത് വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ ഇപ്പോഴാണ് താന്‍ ഈ ചിത്രമെടുക്കുന്നതെങ്കില്‍ ഇത്തരം ഗാനങ്ങളെക്കുറിച്ച് ആലോചിക്കുകയില്ലായിരുന്നുവെന്ന് കമല്‍ പറയുന്നു.

'രാക്ഷസി എന്ന പാട്ട്, അഫസലും ഫ്രാങ്കോയുമാണ് അത് പാടിയത്. യാങ്‌സ്റ്റേഴ്‌സിന്റെ ഒരു ആഘോഷമായിരുന്നു ആ പാട്ട്. ഇന്നാണ് ആ പാട്ട് ഇറങ്ങിയതെങ്കില്‍ അതിലെ പൊളിറ്റിക്കല്‍ കറക്റ്റനസ് ചോദ്യം ചെയ്യപ്പെട്ടേനെ,'

ഞാന്‍ ഇപ്പോഴും പറയാറുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് പറയാവുന്നതാണ് അത്. അന്നത്തെ കാലത്ത് അതൊരു ഫണ്‍ ആയിട്ട് തന്നെയേ എടുത്തിട്ടുള്ളു. പക്ഷെ അത് ചെയ്യാന്‍ പാടില്ലാത്ത ആണ്. ഇന്നാണെങ്കില്‍ ഞാന്‍ അത് ചെയ്യില്ല. പൊളിറ്റിക്കല്‍ കറക്റ്റനസ് നോക്കി തന്നെ ഞാന്‍ അത് ചെയ്യില്ല. അതില്‍ ദാസേട്ടന്‍ പാടിയ എന്നമ്മേ എന്നൊരു പാട്ടും കാത്ത് കാത്തൊരു മഴയത്ത് എന്നൊരു പാട്ടുമുണ്ട്. അതെല്ലാം ഹിറ്റായതാണ്,'

'അടുത്ത പടം വന്നപ്പോഴും മോഹന്‍ സിത്താര, കൈതപ്രം എന്ന ടീമിലേക്ക് പോയി. സ്വപ്നക്കൂട് ആയിരുന്നു. അതിലെ കറുപ്പിനഴക് എന്ന പാട്ട് ഭയങ്കര ഹിറ്റായിരുന്നു. അത് ഞങ്ങള്‍ വിദേശത്ത് വെച്ച് ഷൂട്ട് ചെയ്തത് ആണ്. അതുപോലെ ഇഷ്ടമല്ലടാ എന്ന അതിലെ ഗാനം വളരെ മോശമാണെന്ന് നമ്മുക്ക് വേണമെങ്കില്‍ പറയാം. കമല് കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends