'എന്നെ കുട്ടായി അടിച്ചു, ഞാന്‍ ചാവാന്‍ പോകുന്നു', സന്ദേശമയച്ചതിന് പിന്നാലെ റബ്ബര്‍ത്തോട്ടത്തില്‍ ജീവനൊടുക്കി വീട്ടമ്മ, ബന്ധു അറസ്റ്റില്‍

'എന്നെ കുട്ടായി അടിച്ചു, ഞാന്‍ ചാവാന്‍ പോകുന്നു', സന്ദേശമയച്ചതിന് പിന്നാലെ റബ്ബര്‍ത്തോട്ടത്തില്‍ ജീവനൊടുക്കി വീട്ടമ്മ, ബന്ധു അറസ്റ്റില്‍
കൊല്ലത്ത് വീട്ടമ്മയെ റബ്ബര്‍ത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. കോട്ടപ്പുറം സ്വദേശി ഷീലയുടെ മരണത്തില്‍ പച്ചയില്‍ മന്‍മഥ വിലാസത്തില്‍ നിതിന്‍ (കുട്ടായി32) ആണ് അറസ്റ്റിലായത്. ഇയാളുടെ മര്‍ദനത്തെ തുടര്‍ന്ന് ഷീല ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സംഭവത്തില്‍ നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മരിക്കുന്നതിനു മുന്‍പ് ഷീല മരുമകള്‍ക്ക് അയച്ച സന്ദേശത്തില്‍ മര്‍ദനത്തെ കുറിച്ച് പറയുന്നുണ്ട്. 'എന്നെ കുട്ടായി അടിച്ചു. ഞാന്‍ ചാവാന്‍ പോകുന്നു.' എന്നാണ് മരുമകള്‍ക്ക് അയച്ച സന്ദേശം.

ഇക്കാര്യം മകനോട് പറയേണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഷീല മുത്തശ്ശിയെ കാണാന്‍ പോയപ്പോള്‍ നിതിന്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയാണ് ഷീലയെ നിധിന്‍ ക്രൂരമായി മര്‍ദിച്ചത്.

ഈ സംഭവം കഴിഞ്ഞ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കുകയായിരുന്നു. വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ബന്ധുക്കള്ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നത്.

Other News in this category4malayalees Recommends