'കൈ വിടരുത് കട്ടക്ക് കൂടെയുണ്ടാവണം', സ്വപ്നയെ ആശിര്‍വദിക്കുന്ന വി.ഡി സതീശന്‍; വ്യാജ പ്രചാരണത്തില്‍ പരാതി

'കൈ വിടരുത് കട്ടക്ക് കൂടെയുണ്ടാവണം', സ്വപ്നയെ ആശിര്‍വദിക്കുന്ന വി.ഡി സതീശന്‍; വ്യാജ പ്രചാരണത്തില്‍ പരാതി
സ്വപ്ന സുരേഷിനെ ആശിര്‍വദിക്കുന്ന രീതിയില്‍ തന്റെ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നതിന് എതിരെ പൊലീസില്‍ പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡിജിപിക്കും സൈബര്‍ സെല്ലിനുമാണ് പരാതി നല്‍കുക.

ഉമാ തോമസിനെ തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കുന്ന ചിത്രത്തില്‍ സ്വപ്ന സുരേഷിന്റെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നത്. 'കൈ വിടരുത് തിരഞ്ഞെടുപ്പ് വരെ കട്ടക്ക് കൂടെയുണ്ടാവണം' എന്ന ടൈറ്റിലോടു കൂടിയാണ് സിപിഐഎം സൈബര്‍ കോമറേഡ് അടക്കമുള്ള പേജുകളില്‍ ഫോട്ടോ പ്രചരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ തോതിലുള്ള വ്യാജ പ്രചാരണങ്ങളാണ് ഈ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയമപരമായ നടപടികളിലേക്ക് കടക്കാന്‍ പ്രതിപക്ഷ നേതാവ് തീരുമാനിച്ചത്.

Other News in this category4malayalees Recommends