കൊലപാതകം തെളിയിച്ച് 'അലക്‌സ'! ഭാര്യയെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതിക്ക് ചുരുങ്ങിയത് 20 വര്‍ഷം ജയില്‍ശിക്ഷ; ആമസോണ്‍ ഡിവൈസിലെ വോയ്‌സ് റെക്കോര്‍ഡിംഗ് കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിച്ചു

കൊലപാതകം തെളിയിച്ച് 'അലക്‌സ'! ഭാര്യയെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതിക്ക് ചുരുങ്ങിയത് 20 വര്‍ഷം ജയില്‍ശിക്ഷ; ആമസോണ്‍ ഡിവൈസിലെ വോയ്‌സ് റെക്കോര്‍ഡിംഗ് കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിച്ചു

ടെക്‌നോളജികള്‍ വാങ്ങിക്കൂട്ടാന്‍ നമുക്ക് ഏറെ ഉത്സാഹമാണ്. എന്നാല്‍ ഈ ടെക്‌നോളജി പലപ്പോഴും മനുഷ്യന് എതിരെ തിരിയുന്ന സാഹചര്യങ്ങള്‍ വരും. അപ്പോള്‍ അമ്പരന്ന് നില്‍ക്കാനെ സാധിക്കൂ. എന്നാല്‍ തന്നെ ആരും പിടികൂടില്ലെന്ന് കരുതി ചെയ്ത കുറ്റകൃത്യങ്ങളില്‍ സുപ്രധാന തെളിവുകള്‍ നല്‍കാന്‍ പുതിയ സാങ്കേതികവിദ്യകള്‍ക്ക് സാധിക്കുന്നുണ്ട്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിനിടെ ഉണ്ടായ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്തുവെച്ചാണ് ഒരു ആമസോണ്‍ അലക്‌സ ഡിവൈസ് കൊലയാളിക്ക് ജയില്‍ശിക്ഷ വാങ്ങിക്കൊടുത്തത്!


ഭാര്യ ആഞ്ചി വൈറ്റിന്റെ ബെഡ്‌റൂം തകര്‍ത്ത് അകത്തുകടന്ന 36-കാരന്‍ ഡാനിയേല്‍ വൈറ്റ് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും, അവരുടെ കഴുത്ത് കത്തി കൊണ്ട് മുറിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു സംഭവം. വെയില്‍സിലെ സ്വാന്‍സിയില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ നിന്നും ഭാര്യയുടെ കാറില്‍ രക്ഷപ്പെട്ട ഇയാള്‍ മണിക്കൂറുകള്‍ കഴിഞ്ഞ് പോലീസില്‍ വിളിച്ച് കുറ്റം സമ്മതിക്കുകയായിരുന്നു.

കൊലപാതക സമയത്ത് വൈറ്റിന്റെ ശബ്ദം രേഖപ്പെടുത്തിയ അലക്‌സ ഡിവൈസാണ് കേസിലെ പ്രധാന തെളിവായി മാറിയത്. വൈറ്റിനെ കൊലപ്പെടുത്തിയ പുലര്‍ച്ചെ അലക്‌സയോട് ഓണാകാന്‍ കമ്മാന്‍ഡ് നല്‍കിയ ഇയാള്‍ക്ക് ശ്വാസം കിട്ടാത്ത അവസ്ഥയായിരുന്നു. ഇതിനിടെ അലക്‌സ ഡിവൈസിന് നല്‍കിയ കമ്മാന്‍ഡുകള്‍ തമ്മിലെ സമയവ്യത്യാസവും, ഈ സമയത്തെ സംസാരരീതിയും പരിശോധിച്ചാണ് വിവിധ കൃത്യങ്ങള്‍ ചെയ്ത സമയം പ്രോസിക്യൂഷന്‍ കണക്കാക്കിയത്.

ഗാര്‍ഹിക അക്രമങ്ങളുടെ പശ്ചാത്തലമുള്ള ഡാനിയേല്‍ ഭാര്യക്ക് നേരെയും ഇത് പ്രയോഗിച്ചിരുന്നു. ബലാത്സംഗത്തിനും, അക്രമത്തിനും 10 വര്‍ഷത്തെ ശിക്ഷയില്‍ ജയിലില്‍ നിന്നും ലൈസന്‍സില്‍ ഇരിക്കവെയായിരുന്നു കൊലപാതകം. ഭര്‍ത്താവിനെ പേടിച്ച് ഡോറില്‍ പുതിയ ലോക്ക് സ്ഥാപിച്ചെങ്കിലും സംഭവദിവസം ഡാനിയേല്‍ ഇത് തകര്‍ത്ത് എത്തിയാണ് കൊലപാതകം നടത്തിയത്.

Other News in this category4malayalees Recommends