ഈഗയ്ക്ക് രണ്ടാം ഭാഗം; വെളിപ്പെടുത്തലുമായി നാനി

ഈഗയ്ക്ക് രണ്ടാം ഭാഗം; വെളിപ്പെടുത്തലുമായി നാനി
എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ നാനി നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു 'ഈഗ'. തെലുങ്കില്‍ ഒരുക്കിയ ചിത്രം ഹിന്ദി, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്ത് റിലീസിന് എത്തിച്ചു. മലയാളത്തില്‍ 'ഈച്ച' എന്നായിരുന്നു ചിത്രത്തിന് പേര്.

2012ല്‍ മികച്ച പ്രതികരണം നേടിയ ഈ ചിത്രത്തിന് സീക്വല്‍ ഒരുങ്ങുന്നതായാണ് വിവരം. ചിത്രത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി നാനി തന്നെയാണ് വെളിപ്പെടുത്തിയത്. നാനിയുടെ കഥാപാത്രം ഒരു ഈച്ചയായി പുനര്‍ജനിക്കുന്നതും സ്വന്തം മരണത്തിന് പ്രതികാരം ചെയ്യുന്നതുമായിരുന്നു പ്രമേയം. രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് നടന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

'സീക്വലിനെക്കുറിച്ച് ഞങ്ങള്‍ പലപ്പോഴായി സംസാരിച്ച് വരികയാണ്. രാജമൗലി അത് പ്രഖ്യാപിക്കുമ്പോള്‍ വലിയ സ്വീകാര്യതയായിരിക്കും ലഭിക്കുക. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പോലുള്ള സാങ്കേതിക വിദ്യ പരിമിതമായി മാത്രം ലഭ്യമായിരുന്നപ്പോഴാണ് 10 വര്‍ഷം മുമ്പ് അദ്ദേഹം സിനിമ ഒരുക്കുന്നത്.

രണ്ടാം ഭാഗം ചെയ്യാനൊരുങ്ങുമ്പോള്‍, ഇന്നത്തെ സാഹചര്യത്തില്‍ ബോളിവുഡില്‍ നിന്നുള്ള മികച്ച സാങ്കേതിക പ്രവര്‍ത്തകരെ അദ്ദേഹത്തിന് ലഭിക്കും,' നാനി പറഞ്ഞു.

Other News in this category4malayalees Recommends