ഓസ്‌ട്രേലിയ യുഎസുമായി ചേര്‍ന്ന് ട്രാന്‍സ്ഫര്‍മേഷന്‍ കോംപാക്ട് കരാര്‍; കാലാവസ്ഥ, ക്ലിന്‍ എനര്‍ജി തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഉടമ്പടി; തങ്ങളുടെ സൗഹൃദത്തിന്റെ മൂന്നാം പില്ലറാണീ കരാറെന്ന് ബൈഡന്‍

ഓസ്‌ട്രേലിയ യുഎസുമായി ചേര്‍ന്ന് ട്രാന്‍സ്ഫര്‍മേഷന്‍ കോംപാക്ട് കരാര്‍; കാലാവസ്ഥ, ക്ലിന്‍ എനര്‍ജി തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഉടമ്പടി; തങ്ങളുടെ സൗഹൃദത്തിന്റെ മൂന്നാം പില്ലറാണീ കരാറെന്ന് ബൈഡന്‍
ഓസ്‌ട്രേലിയ യുഎസുമായി ചേര്‍ന്ന് ട്രാന്‍സ്ഫര്‍മേഷന്‍ കോംപാക്ട് കരാറില്‍ ഒപ്പ് വച്ചു. കാലാവസ്ഥ, ക്ലിന്‍ എനര്‍ജി തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇരു രാജ്യങ്ങളും പുതിയ കരാറിലൊപ്പ് വച്ചിരിക്കുന്നത്. ജപ്പാനില്‍ വച്ച് നടക്കുന്ന ജി7 രാജ്യങ്ങളുടെ നേതാക്കളുടെ യോഗത്തിനെത്തിയപ്പോഴാണ് ഇരു നേതാക്കളും കരാറിലൊപ്പിട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളുടെ കൂട്ട് കെട്ടിന്റെ മൂന്നാം പില്ലര്‍ എന്നാണ് യുഎസ് പ്രസിഡന്റ് ജോ ബെഡന്‍ പുതിയ കരാറിനെ പ്രകീര്‍ത്തീകരിച്ചിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം, ക്ലീന്‍ എനര്‍ജി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള നിര്‍ണായകമായ കരാറാണിതെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനീസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടും കടുത്ത വെല്ലുവിളികള്‍ നിറക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതില്‍ പുതിയ കരാര്‍ നിര്‍ണായകമാണെന്നാണ് ബൈഡര്‍ പറയുന്നത്. ക്ലീന്‍ എനര്‍ജി വിതരണ ശൃംഖലയെ വിപുലമാക്കാനും വൈവിധ്യ വല്‍ക്കരണം നടത്താനും ഇതിലൂടൈ കഴിയുമെന്നും ബൈഡന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

ക്ലീന്‍ എനര്‍ജിയിലൂടെ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക പുരോഗതി ത്വരിതപ്പെടുത്താനും പുതിയ കരാര്‍ സഹായിക്കുമെന്നാണ് ഇത് സംബന്ധിച്ച പൊതു പ്രസ്താവനയിലൂടെ ഇരു നേതാക്കളും ഉറപ്പേകുന്നത്. ഇന്‍ഡോ -പസിഫിക്കില്‍ ആശങ്കയുയര്‍ത്തുന്ന വിധത്തില്‍ പെരുകുന്ന ഊര്‍ജാവശ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ കരാര്‍ വഴിയൊരുക്കുമെന്നും അവര്‍ ഉറപ്പേകുന്നു. കാലാവസ്ഥാ വ്യതിയാനം, ക്ലീന്‍ എനര്‍ജി തുടങ്ങിയ വിഷയങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മിക്ക രാജ്യങ്ങളും പാടു പെടുമ്പോഴാണ് യുഎസും ഓസ്‌ട്രേിലയും ഈ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുളള പുതിയ കരാറിനായൊരുങ്ങുന്നത്. ഇത് തികച്ചും മാതൃകാപരമായ നീക്കമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Other News in this category



4malayalees Recommends