ഒരു പാര്‍ട്ടി ഓഫീസില്‍ നിന്നും നിര്‍ദ്ദേശം കിട്ടിയിട്ട് വേണ്ട വാര്‍ത്ത എഴുതാന്‍, കണ്ട കാര്യങ്ങളില്‍ ബോദ്ധ്യമുള്ളത് സ്വന്തം ഭാഷയില്‍ പറയാനും എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് ഈ തൊഴില്‍ തുടങ്ങിയതും തുടരുന്നതും..

ഒരു പാര്‍ട്ടി ഓഫീസില്‍ നിന്നും നിര്‍ദ്ദേശം കിട്ടിയിട്ട് വേണ്ട വാര്‍ത്ത എഴുതാന്‍, കണ്ട കാര്യങ്ങളില്‍ ബോദ്ധ്യമുള്ളത് സ്വന്തം ഭാഷയില്‍ പറയാനും എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് ഈ തൊഴില്‍ തുടങ്ങിയതും തുടരുന്നതും..
ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന നടക്കുന്നുവെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം നിഷേധിച്ച് ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍. ഒരേ വാര്‍ത്ത ഒരക്ഷരം വിടാതെ സമാനമായി 'ജയ്ഹിന്ദ്'ടിവിയിലും 'ഏഷ്യാനെറ്റി'ലും വന്നത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം പിവി അന്‍വര്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. ഇതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറായ അഖില. ഒരു പാര്‍ട്ടി ഓഫീസില്‍ നിന്നും നിര്‍ദ്ദേശം കിട്ടിയിട്ട് വേണ്ട വാര്‍ത്ത എഴുതാന്‍. കണ്ട കാര്യങ്ങളില്‍ ബോദ്ധ്യമുള്ളത് സ്വന്തം ഭാഷയില്‍ പറയാനും എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് ഈ തൊഴില്‍ തുടങ്ങിയതും തുടരുന്നതുമെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ചര്‍ച്ചയാകുന്ന വീഡിയോ ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്തത് മെയ് 18 വ്യാഴാഴ്ച.അന്ന് മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റില്‍ വീഡിയോയും സ്‌ക്രിപ്റ്റുമായി വാര്‍ത്തയുടെ പൂര്‍ണ്ണരൂപമുണ്ട്.വാര്‍ത്തയുടെ ലിങ്ക് ആദ്യ കമന്റായി നല്‍കുന്നു. നാലു ദിവസം കഴിഞ്ഞ് മെയ് 22,തിങ്കളാഴ്ച ആ വാര്‍ത്ത ജയ്ഹിന്ദ് ചാനലില്‍ അതേപടി വരുന്നു.വാര്‍ത്തയുടെ ലിങ്ക് രണ്ടാമത്തെ കമന്റായി നല്‍കുന്നു.

എന്താണ് സംഭവിച്ചിരിക്കുക എന്ന് മനസിലാകുമല്ലോ. രണ്ടു വര്‍ഷമായി സംസ്ഥാന പൊലീസുമായി ബന്ധപ്പെട്ടു ചര്‍ച്ചയായ സംഭവങ്ങളും ആഭ്യന്തര മന്ത്രാലയം രാജ്യ സഭയില്‍ കസ്റ്റഡി മരണങ്ങളെ പറ്റി നല്‍കിയ കണക്കുകളുമാണ് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയുടെ ഉള്ളടക്കം.ഇതെല്ലാം പൊതുസമൂഹത്തിന്റെ മുന്നിലുള്ള കാര്യമാണ്. ഒരു പാര്‍ട്ടി ഓഫീസില്‍ നിന്നും നിര്‍ദ്ദേശം കിട്ടിയിട്ട് വേണ്ട വാര്‍ത്ത എഴുതാന്‍. കണ്ട കാര്യങ്ങളില്‍ ബോദ്ധ്യമുള്ളത് സ്വന്തം ഭാഷയില്‍ പറയാനും എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് ഈ തൊഴില്‍ തുടങ്ങിയതും തുടരുന്നതും.

Other News in this category4malayalees Recommends