13 വര്‍ഷം ഹോസ്റ്റലില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഭക്ഷണം കൊണ്ടുതരുമായിരുന്നു ; വെളിപ്പെടുത്തി ശാന്തകുമാരി

13 വര്‍ഷം ഹോസ്റ്റലില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഭക്ഷണം കൊണ്ടുതരുമായിരുന്നു ; വെളിപ്പെടുത്തി ശാന്തകുമാരി
അമ്മ വേഷങ്ങളിലും സഹനടിയായും വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ശാന്തകുമാരി. എന്നാല്‍ അടുത്തിടെ നടിയെ സിനിമകളില്‍ കാണാറുണ്ടായിരുന്നില്ല. കുറേക്കാലത്തിന് ശേഷം '2018'ല്‍ ആണ് ശാന്തകുമാരി അഭിനയിച്ചത്. ചില തെറ്റായ വാര്‍ത്തകള്‍ കാരണം കഴിഞ്ഞ അഞ്ച് വര്‍ഷമായി തനിക്ക് സിനിമ ഇല്ലായിരുന്നു എന്നാണ് ശാന്തകുമാരി പറയുന്നത്.

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് താന്‍ കിടപ്പിലാണെന്ന് ആരോ പ്രചരിപ്പിച്ചു. അതുകൊണ്ട് തന്നെ സിനിമയിലേക്ക് ആരും വിളിക്കാറില്ല. 13 വര്‍ഷം ഒരു ഹോസ്റ്റലില്‍ ആയിരുന്നു. അവിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഭക്ഷണം എത്തിച്ച് തരുമായിരുന്നു. ദിലീപ് ആണ് തന്നെ കണ്ടെത്തിയത്.

ഇപ്പോള്‍ കുഴപ്പമൊന്നുമില്ല, ജൂഡിനെ പോലെയുള്ള ആളുകള്‍ ഉണ്ടല്ലോ എന്നാണ് ശാന്തകുമാരി അഭിമുഖത്തില്‍ പറയുന്നത്. ശാന്തകുമാരിയുടെ ചിത്രത്തിലെ അഭിനയത്തെ കുറിച്ച് സംവിധായകന്‍ ജൂഡ് ആന്തണിയും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

പ്രമേയം പ്രളമായതു കൊണ്ട് ഭൂരിഭാഗം ഷൂട്ടിംഗും വെള്ളത്തിലായിരുന്നു. വെള്ളവും കാറ്റും നിരന്തരം ഏറ്റ് ക്ഷീണം വന്നാലും ശാന്തകുമാരി ചേച്ചിയൊക്കെ ഈ പ്രായത്തിലും ഡെഡിക്കേഷനോടെ നില്‍ക്കുന്നത് കാണുന്നതിനാല്‍ ടൊവിനോ പരാതി പറയാറില്ലായിരുന്നു എന്നാണ് ജൂഡ് ആന്തണി പറഞ്ഞത്.

Other News in this category



4malayalees Recommends