പാര്‍ക്കിങ് ഏരിയയില്‍ കുഞ്ഞിനെ കിടത്തി ഉറക്കി അമ്മ പണിക്ക് പോയി; കാര്‍ കയറി മൂന്ന് വയസുകാരിക്ക് ദാരുണമരണം

പാര്‍ക്കിങ് ഏരിയയില്‍ കുഞ്ഞിനെ കിടത്തി ഉറക്കി അമ്മ പണിക്ക് പോയി; കാര്‍ കയറി മൂന്ന് വയസുകാരിക്ക് ദാരുണമരണം
അപ്പാര്‍ട്ട്‌മെന്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ കിടത്തി ഉറക്കിയ കുഞ്ഞിനുമേല്‍ കാര്‍ കയറി ദാരുണമരണം. തെലങ്കാനയിലെ ഹൈദരാബാദിനു സമീപം ഹയാത്‌നഗറിലാണ് സംഭവം. പാര്‍ക്കിങ് ഏരിയയില്‍ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിക്ക് മുകളില്‍ കാര്‍ കയറുകയായിരുന്നു. ലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.

കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതു ശ്രദ്ധിക്കാതെ ഹരി രാമകൃഷ്ണ എന്നയാളാണ് കാര്‍ ഓടച്ചുകയറ്റിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റിനു സമീപം ജോലിക്കായി എത്തിയ യുവതിയുടെ കുഞ്ഞാണ് ലക്ഷ്മി.

പുറത്തു കനത്ത ചൂടായതിനാല്‍ ജോലി സമയത്ത് കുഞ്ഞിനെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ കിടത്തിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. നിലത്ത് തുണി വിരിച്ച് കുഞ്ഞിനെ കിടത്തിയതായിരുന്നു.

ഈ സമയത്ത് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ ഹരി രാമകൃഷ്ണ, പതിവുപോലെ കാര്‍ പാര്‍ക്കു ചെയ്യാനായി ഓടിച്ചുകയറ്റിയപ്പോഴാണ് കുഞ്ഞിന്റെ ദേഹത്തുകൂടി വാഹനം കയറിയത്. സ്ഥിരം പാര്‍ക്ക് ചെയ്യുന്ന സ്ഥലമായതിനാല്‍ ശ്രദ്ധിച്ചില്ലെന്നാണ് ഇയാള്‍ പറയുന്നത്.

മുന്നോട്ടെടുത്ത കാര്‍ കുട്ടിയുടെ ദേഹത്തുകൂടി കയറുന്നതും, പെട്ടെന്നുതന്നെ ഹരി വാഹനം പിന്നോട്ടെടുക്കുന്നതും വിഡിയോയില്‍ കാണാം. കുട്ടി കിടക്കുന്നത് ശ്രദ്ധിച്ചില്ലെന്നാണ് ഹരി പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. കുട്ടിയെ തുണികൊണ്ട് മൂടിയിരുന്നെന്നും ഹരി മൊഴി നല്‍കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Other News in this category4malayalees Recommends