എസ്എംഎ ബാധിച്ച കുഞ്ഞിന് ചാരിറ്റി ചെയ്യാന്‍ വീണ അഭ്യര്‍ത്ഥിച്ചു; പോസ്റ്റ് ഇടാന്‍ റോബിന്‍ ചോദിച്ചത് ഒരുലക്ഷം; അനാഥാലയത്തില്‍ ഭക്ഷണവുമായി പോയതും തട്ടിപ്പ്, വെളിപ്പെടുത്തല്‍

എസ്എംഎ ബാധിച്ച കുഞ്ഞിന് ചാരിറ്റി ചെയ്യാന്‍ വീണ അഭ്യര്‍ത്ഥിച്ചു; പോസ്റ്റ് ഇടാന്‍ റോബിന്‍ ചോദിച്ചത് ഒരുലക്ഷം; അനാഥാലയത്തില്‍ ഭക്ഷണവുമായി പോയതും തട്ടിപ്പ്, വെളിപ്പെടുത്തല്‍
ബിഗ് ബോസ് മത്സരാര്‍ത്ഥിയും ഡോക്ടറുമായ റോബിന്‍ രാധാകൃഷ്ണനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ശാലു പേയാട്. രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സാര്‍ത്ഥമുള്ള പണം പിരിക്കാനായുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാന്‍ ഒരു ലക്ഷം രൂപ റോബിന്‍ ചോദിച്ചുവെന്നാണ് ശാലു വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ജീവന്‍ രക്ഷിക്കാനായുള്ള ചാരിറ്റി ചെയ്യാന്‍ പോലും പണം ആവശ്യപ്പെടുന്നയാളാണ് റോബിനെന്നും അദേഹം പറഞ്ഞു.

റോബിന്‍ ജൂനിയര്‍ മാന്‍ഡ്രക്കിനെപ്പോലെയാണ്. എവിടെ ചെന്നാലും അവിടെ കുത്തിത്തിരിപ്പും അടിയുമുണ്ടാക്കും. എസ്എംഎ ബാധിച്ച പിഞ്ച് കുഞ്ഞിന് ചാരിറ്റി ചെയ്യാന്‍ ഒരു സ്റ്റോറി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതിഫലമായി റോബിന്‍ ഒരു ലക്ഷം രൂപ ചോദിച്ചിരുന്നു. ബിഹൈന്‍വുഡ്‌സ് യുട്യൂബ് ചാനല്‍ അവതാരക വീണയാണ് ഈ ആവശ്യവുമായി റോബിനെ സമീപിച്ചത്. എന്നാല്‍, റോബിന്‍ ഈ പോസ്റ്റ് പങ്കുവെയ്ക്കുന്നതിന് ഒരു ലക്ഷം രൂപ പ്രതിഫലം ചോദിച്ചു. തുടര്‍ന്ന് ഇക്കാര്യം പറഞ്ഞ് ഇരുവരും തെറ്റിയെന്നും റോബിനെ ഇനി ഒരിക്കലും അവര്‍ അടുപ്പിക്കില്ലെന്നും ശാലു വെളിപ്പെടുത്തി. ഇനി ഫ്രീ പ്രമോഷന്‍ ഇല്ലെന്ന് പറഞ്ഞാണ് റോബിന്‍ പണം ആവശ്യപ്പെട്ടതെന്നും ഇദേഹം പറഞ്ഞു.

റോബിനെതിരെ സംസാരിക്കാന്‍ തനിക്ക് ഭയമില്ല, കേസ് കൊടുക്കുമെന്ന് പേടിക്കുന്നില്ലെന്നും ശാലു പറഞ്ഞു. ചില്‍ഡ്രണ്‍സ് ഹോമില്‍ രണ്ട് കവറുമായി പോയി റോബിന്‍ ഭക്ഷണം വിതരണം ചെയ്തതിനെ കുറിച്ചും ശാലു വെളിപ്പെടുത്തിയിട്ടുണ്ട്. ആര്‍ക്കും അവനെ വേണ്ട. ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാനാണ് ഭക്ഷണ പൊതിയുമായി ആ പിള്ളേരുടെ അടുത്തേക്ക് പോയത്. ഇവന്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും സ്ഥിതി ഇതാണ്. ഇവന്‍ കാരണം ആ അനാഥാലയത്തില്‍ പലതും കൊടുത്തിരുന്നവര്‍ പോലും അത് നിര്‍ത്തി. ആ പിള്ളേരുടെ അന്നവും ഇവന്‍ മുടക്കി' ശാലു പേയാട് പറഞ്ഞു. അച്ഛനും അമ്മയും അനിയത്തിയുമൊന്നും റോബിനെ അടുപ്പിക്കാറില്ലെന്നും അച്ഛനേയും അമ്മയേയും വരെ റോബിന്‍ ഡിവോഴ്‌സാക്കി കളയുമെന്ന് അവര്‍ക്ക് ഭയമുണ്ടെന്നും ശാലു വെളിപ്പെടുത്തി.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ്‍ 5 പരിപാടിയില്‍ നിന്നും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ കഴിഞ്ഞ ആഴ്ചയാണ് പുറത്താക്കിയത്. പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്നും ക്യാമറകള്‍ തകര്‍ക്കും ബിഗ് ബോസിനെ അടക്കം വെല്ലുവിളിച്ചതോടെയാണ് റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയത്. കഴിഞ്ഞ ബിഗ്‌ബോസ് സീസണ്‍ 4 മത്സരാര്‍ഥിയായ റോബിന്‍ അതിഥിയായാണ് ഇക്കുറി എത്തിയത്.

Other News in this category4malayalees Recommends