മാര്‍ക്‌സിനെ മുതല്‍ ഗോവിന്ദന്‍ മാസ്റ്ററെ വരെ ട്രോളി; യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ സദസിനെ ചിരിപ്പിച്ച് രമേശ് പിഷാരടി

മാര്‍ക്‌സിനെ മുതല്‍ ഗോവിന്ദന്‍ മാസ്റ്ററെ വരെ ട്രോളി; യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ സദസിനെ ചിരിപ്പിച്ച് രമേശ് പിഷാരടി
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളന വേദിയില്‍ രമേശ് പിഷാരടി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളടക്കം വേദിയിലും സദസിലുമുള്ളവരെ കുടുകുടെ ചിരിപ്പിക്കുന്ന പ്രസംഗമായിരുന്നു പിഷാരടി നടത്തിയത്. എന്നാല്‍ കൃത്യമായി തന്റെ കോണ്‍ഗ്രസ് നിലപാടും, സിപിഎമ്മിനെതിരായ വിമര്‍ശനവും സരസമായി അവതരിപ്പിക്കുവാനും പിഷാരടിക്കു കഴിഞ്ഞു.

സമ്മേളനത്തിയ അണികളെ അഭിവാദ്യം ചെയ്ത പിഷാരടി പറഞ്ഞത് അവര്‍ സ്വന്തം താല്‍പര്യപ്രകാരം അവിടെ എത്തിച്ചേര്‍ന്നവരാണ് അല്ലാതെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ ആഞ്ജ അനുസരിച്ച് എത്തിയവരല്ല എന്നാണ്. നൂറ്റാണ്ടു മുന്‍പ് മാര്‍ക്‌സ് എഴുതിയ പുസ്തകം വച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സിപിഎമ്മിനേയും നേതാക്കളേയും രസകരമായാണ് പിഷാരടി വിവരിച്ചത്.

ഇ പി ജയരാജന്റെ ഇന്ഡിഗോ വിമാനയാത്രാ വിവാദവും, കെറെയിലും, എം വി ഗോവിന്ദന്‍ മാസ്റ്ററുടെ അപ്പം പരമര്‍ശവുമെല്ലാം പ്രസംഗത്തില്‍ കടന്നുവന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെക്കുറിച്ച് പറഞ്ഞ പിഷാരടി എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം അത് ചേര്‍ത്തുവച്ച് പറയുന്ന എഐ ക്യാമറ ഉണ്ടാക്കിയ അത്ര പ്രശ്‌നമൊന്നും ഇവിടെ സൃഷ്ടിച്ചിട്ടില്ലെന്നും പറഞ്ഞു. ജനാധിപത്യവും, ഭരണഘടനനയുമാണ് കോണ്‍ഗ്രസിനെ നിലനിര്‍ത്തുന്നതെന്നും പിഷാര!ടി കൂട്ടിച്ചേര്‍ത്തു.

പഴയ കെഎസ് യു പ്രവര്‍ത്തകനായ പിഷാരടി ഇപ്പോഴും കോണ്‍ഗ്രസിനുവേണ്ടി പല വേദികളിലും സജീവമാകാറുണ്ട്. രാഹുല്‍ ഗാന്ധി നയിച്ച ജോഡോ യാത്രയിലും അദ്ദേഹം പങ്കെടുത്തിരുന്നു. തുടര്‍ന്നും തന്നാല്‍ കഴിയുന്നവിധം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും. രാജ്യത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം കോണ്‍ഗ്രസ് പിന്നോട്ട് പോകുന്നതാണെന്നും അത് തിരിച്ചറിഞ്ഞ് മാറ്റത്തിനായി എല്ലാവരും മുന്നോട്ടു വരണമെന്നും പിഷാരടി പറഞ്ഞു.


Other News in this category4malayalees Recommends