വളര്‍ത്തുനായയയെ കുളിപ്പിക്കുന്നതിനിടെ കുളത്തില്‍ വീണു ; മലയാളി ഡോക്ടര്‍ക്കും സഹോദരിക്കും മുംബൈയില്‍ ദാരുണാന്ത്യം

വളര്‍ത്തുനായയയെ കുളിപ്പിക്കുന്നതിനിടെ കുളത്തില്‍ വീണു ; മലയാളി ഡോക്ടര്‍ക്കും സഹോദരിക്കും മുംബൈയില്‍ ദാരുണാന്ത്യം
വളര്‍ത്തുനായയയെ കുളിപ്പിക്കുന്നതിനിടെ കുളത്തില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരണ്‍ ബില്‍ഡിങ് നിവാസികളായ രവീന്ദ്രന്‍ ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീര്‍ത്തി (17) എന്നിവരാണ് മരിച്ചത്.

ഹരിപ്പാട് സ്വദേശികളാണ് ഇരുവരും. ഇവരുടെ മാതാപിതാക്കള്‍ ചികിത്സാര്‍ഥം നാട്ടിലായിരുന്നു ഉണ്ടായിരുന്നത്. നായയെ കുളിപ്പിക്കുന്നതിനിടെ കീര്‍ത്തി കാല്‍ തെറ്റി കുളത്തില്‍ വീഴുകയായിരുന്നു.

സഹോദരിയെ രക്ഷിക്കാനിറങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴുകയായിരുന്നു. ഡോംബിവ്‌ലി ഈസ്റ്റിലുള്ള ദാവ്ഡിയിലെ കുളത്തിലാണ് അപകടം നടന്നത്. സംഭവസമയം സമീപത്ത് ആരുമുണ്ടായിരുന്നില്ല.

ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് അഗ്‌നിരക്ഷാസേന മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രഞ്ജിത് നവിമുംബൈയിലെ ആശുപത്രിയില്‍ ഹൗസ് സര്‍ജനാണ്. കീര്‍ത്തി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി.

Other News in this category4malayalees Recommends