സാക്ഷിയുടെ കയ്യില്‍ പ്രവീണിന്റെ പേര് ടാറ്റൂ ചെയ്തു ; പഴയ സുഹൃത്തുമായി അടുത്തു ; തന്നെ ഒഴിവാക്കിയതിലുള്ള പ്രതീകാരമാണ് കൊലയ്ക്ക് കാരണമെന്ന് സാഹില്‍

സാക്ഷിയുടെ കയ്യില്‍ പ്രവീണിന്റെ പേര് ടാറ്റൂ ചെയ്തു ; പഴയ സുഹൃത്തുമായി അടുത്തു ; തന്നെ ഒഴിവാക്കിയതിലുള്ള പ്രതീകാരമാണ് കൊലയ്ക്ക് കാരണമെന്ന് സാഹില്‍
സാക്ഷി ദീക്ഷിതിന് പഴയ സുഹൃത്ത് പ്രവീണിനൊപ്പം പോകാന്‍ താല്‍പര്യമുണ്ടായിരുന്നതായി പ്രതി സാഹില്‍. പെണ്‍കുട്ടി പ്രവീണിനെ കാണാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി എന്നും സാഹില്‍ പറയുന്നു. സാഹിലിനെ പരിചയപ്പെടും മുമ്പ് സാക്ഷി പ്രവീണുമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പ്രവീണിന് ബൈക്കുള്ളതിനാല്‍ സാക്ഷി അയാള്‍ക്കൊപ്പം പോകാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നും സാഹില്‍ പറയുന്നു. താനുമായി ബന്ധം വേര്‍പെടുത്തിയതിന് ശേഷം നിരന്തരം അവഗണിച്ചു. ഈദേഷ്യത്തിലാണ് കൊലപ്പെടുത്തിയതെന്നും പൊലീസിന് മൊഴി നല്‍കി.

പെണ്‍കുട്ടിയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി ഹരിദ്വാറില്‍ നിന്ന് 15 ദിവസം മുമ്പ് വാങ്ങിയതാണ്.

ഞായറാഴ്ചയാണ് ഡല്‍ഹിയിലെ ഷാഹ്ബാദില്‍ 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയ്ക്ക് 22 ഓളം കുത്തേറ്റു. എട്ടു ദിവസം മുമ്പാണ് പെണ്‍കുട്ടി സാഹിലുമായി ബന്ധം അവസാനിപ്പിച്ചത്.

Other News in this category4malayalees Recommends