ചൈനയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ കേന്ദ്രസര്‍ക്കാരിന് ധൈര്യമുണ്ടോ ?ഉവൈസി

ചൈനയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ കേന്ദ്രസര്‍ക്കാരിന് ധൈര്യമുണ്ടോ ?ഉവൈസി
തെലങ്കാനയില്‍ ഓള്‍ഡ് സിറ്റിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയിന്റെ പ്രസ്താവനക്കെതിരെ എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി.

ഹൈദരാബാദ് മുന്‍സിപ്പല്‍ ഇലക്ഷനില്‍ ഉവൈസി രോഹിങ്ക്യന്‍, പാകിസ്താന്‍, അഫ്ഗാന്‍ വോട്ടര്‍മാരുടെ സഹായത്തോടെ വിജയിക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു വിവാദ പ്രസ്താവന. പഴയ നഗരത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബന്ദി സഞ്ജയ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് ഉവൈസി രംഗത്തെത്തിയത്.

ചൈനയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ കേന്ദ്രസര്‍ക്കാരിന് ധൈര്യമുണ്ടോ. പഴയ നഗരത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന് അവര്‍ പറയുന്നു. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ചൈനയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തൂവെന്നാണ് ഉവൈസി ബന്ദി സഞ്ജയിനെ വെല്ലുവിളിച്ചത്.

Other News in this category4malayalees Recommends