വിദേശത്ത് പോകുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ജിന്നയുടെ ആത്മാവും അല്‍ഖ്വയ്ദയും പ്രവേശിക്കും; വിമര്‍ശനവുമായി ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി

വിദേശത്ത് പോകുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ജിന്നയുടെ ആത്മാവും അല്‍ഖ്വയ്ദയും പ്രവേശിക്കും; വിമര്‍ശനവുമായി ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാലിഫോര്‍ണിയ പ്രസംഗത്തിന് മറുപടിയുമായി ബിജെപി നേതാവ്. രാഹുല്‍ ഗാന്ധി വിദേശത്തായിരിക്കുമ്പോള്‍ അദ്ദേഹത്തിലേക്ക് ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വി വിമര്‍ശിച്ചു.

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ കേന്ദ്രസര്‍്കകാരിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ ബിജെപി രംഗത്തെത്തിയത്.

രാഹുല്‍ ഗാന്ധി വിദേശത്തു പോകുമ്പോള്‍ ജിന്നയുടെ ആത്മാവോ അല്ലെങ്കില്‍ അല്‍ ഖ്വയ്ദ പോലുള്ള ആളുകളുടെ ചിന്താഗതിയോ അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രവേശിക്കും. ഇന്ത്യയില്‍ വന്ന് ഒരു നല്ല ബാധയൊഴിപ്പിക്കലുകാരനില്‍നിന്ന് ബാധയൊഴിപ്പിക്കല്‍ നടത്താന്‍ ഞാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയാണെന്ന് നഖ്വി പറഞ്ഞു.

കൂടാതെ, രാഹുല്‍ ഇന്ത്യയെ അപമാനിക്കാന്‍ കരാര്‍ എടുത്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് മുസ്ലിങ്ങളെ ച്യൂയിങ് ഗം പോലെ ഉപയോഗിച്ചിട്ടുണ്ടെന്നും മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

Other News in this category4malayalees Recommends