വാര്‍ത്ത വായിക്കുന്നത് തന്നെയായിരുന്നില്ലേ നല്ല തൊഴില്‍, വീണ ജോര്‍ജിന് മന്ത്രിപ്പണി പറ്റിയതാണോ ; വിമര്‍ശനവുമായി കെ മുരളീധരന്‍

വാര്‍ത്ത വായിക്കുന്നത് തന്നെയായിരുന്നില്ലേ നല്ല തൊഴില്‍, വീണ ജോര്‍ജിന് മന്ത്രിപ്പണി പറ്റിയതാണോ ; വിമര്‍ശനവുമായി കെ മുരളീധരന്‍
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് കെ മുരളീധരന്‍ എംപി. വാര്‍ത്ത വായിക്കുന്നത് തന്നെയായിരുന്നില്ലേ നല്ല തൊഴിലെന്നും വീണ ജോര്‍ജിന് മന്ത്രിപ്പണി പറ്റിയതാണോയെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം. കൊച്ചിയിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

കൊച്ചി കോര്‍പ്പറേഷന്റെ അനാസ്ഥക്കെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നടത്തിയ വാഹനജാഥയുടെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

അതേ സമയം കെഎംഎസ്‌സിഎല്‍ തീപിടുത്തത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു. കൊവിഡ് കാലത്ത് വാങ്ങിയ ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സമഗ്ര അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക സമിതി അന്വേഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനിലെ തീപ്പിടുത്തത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ത്തിയിരുന്നു. തീപ്പിടിത്തത്തിന് കാരണം ക്ലോറിന്‍ സാന്നിധ്യം കൂടുതലുള്ള ബ്ലീച്ചിങ് പൗഡര്‍ ആണെന്നാണ് വിവരം പുറത്ത് വന്നത്. ഇത് കൊവിഡ് കാലത്തെ അഴിമതി ഇടപാടുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വ്വം വാങ്ങി സംഭരിച്ചതാണെന്ന സംശയമുണ്ടെന്നായിരുന്നു സതീശന്‍ ആരോപിച്ചത്.

കെഎംഎസ്!സിഎല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രചരിക്കുന്ന വാര്‍ത്തകളോ പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങളിലോ ഒരു വാസ്തവവുമില്ലെന്നും. സംഭവവുമായി ബന്ധപ്പെട്ട കെഎംഎസ്!സിഎല്‍ പ്രാഥമികമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Other News in this category



4malayalees Recommends