സര്‍ക്കാരുദ്യോഗം കളഞ്ഞാണ് സിനിമയിലെത്തിയതെന്ന് കള്ളം, മൂന്നുവട്ടം എഴുതിയിട്ടും പത്താംക്ലാസ് പാസ്സായില്ല ; വിനായകന്‍ പറയുന്നു

സര്‍ക്കാരുദ്യോഗം കളഞ്ഞാണ് സിനിമയിലെത്തിയതെന്ന് കള്ളം, മൂന്നുവട്ടം എഴുതിയിട്ടും പത്താംക്ലാസ് പാസ്സായില്ല ; വിനായകന്‍ പറയുന്നു
നടന്‍ എന്ന വിനായകന് അപ്പുറം സംഗീത സംവിധായകനായ വിനായകനെ ചിലപ്പോള്‍ അധികം പേര്‍ക്കും അറിയില്ല. രാജീവ് രവിയുടെ കമ്മട്ടിപാടത്തിലെ 'പുഴു പുലികള്‍' എന്ന ഗാനവും അന്‍വര്‍ റഷീദിന്റെ ട്രാന്‍സിലെ ടൈറ്റില്‍ ട്രാക്കും സംഗീത സംവിധാനം ചെയ്തിരിക്കുന്നത് വിനായകനാണ്.

സംഗീതത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ വിനായകന്‍. അടിസ്ഥാനപരമായി താന്‍ സൈക്കഡലിക്ക് ട്രാക്ക് മാത്രം കേള്‍ക്കുന്ന ആളാണെന്നും യാത്രകളും ഗോവയിലെ ജീവിതവുമാണ് തന്റെ സംഗീതത്തെ സമ്പന്നമാക്കിയതെന്നും വിനായകന്‍ പറഞ്ഞു.

'കമ്മട്ടിപ്പാടവും ട്രാന്‍സും രണ്ട് എക്‌സ്ട്രീം ആണ്. പുഴു പുലികള്‍ എന്റെയുള്ളിലെ നോവാണ്, നമ്മളാരും ഈ ലോകത്ത് ഒന്നുമല്ല എന്നുള്ള തിരിച്ചറിവ്. അന്‍വര്‍ അലി അതിന് നന്നായി എഴുതി തന്നു. കമ്മട്ടിപ്പാടം കഴിഞ്ഞ സമയത്ത് ഇനി ഇങ്ങനെയുള്ള പാട്ടുകളാണോ ചെയ്യാന്‍ പോവുന്നത് എന്ന് എന്നോട് എല്ലാവരും ചോദിച്ചു. അതുകൊണ്ടാണ് ട്രാന്‍സില്‍ മാറ്റിപിടിച്ചത്. ഇനിയും സംഗീതം ചെയ്യണം. ആക്‌സിഡന്റ് ആയി കിടന്നിരുന്ന സമയത്ത് കമ്പോസ് ചെയ്തുവെച്ച കുറെ ഗാനങ്ങളുണ്ട്. അതൊക്കെ കംപ്ലീറ്റ് ചെയ്യണം. പിന്നെ രണ്ട് സിനിമകള്‍ സംവിധാനം ചെയ്യണം. അത്ര ഒളളൂ.' വിനായകന്‍ പറഞ്ഞു.

വിനായകന്‍ സര്‍ക്കാര്‍ ഉദ്യോഗം കളഞ്ഞിട്ടാണ് സിനിമയിലേക്ക് വന്നത് എന്ന് എല്ലാവരും പറയുന്നുണ്ട് പക്ഷേ അത് ശരിയല്ലെന്നും, പത്താം ക്ലാസ് മൂന്ന് വട്ടം എഴുതിയിട്ടയും പാസാവാത്ത ആളാണ് താനെന്നും, ഓരോ വട്ടം എഴുതിയപ്പോഴും 162, 172, 182 എന്നിങ്ങനെ മാര്‍ക്കുകള്‍ മാത്രമേ കൂടിയൊളളൂ എന്നും വിനായകന്‍ കൂട്ടിചേര്‍ത്തു.

Other News in this category



4malayalees Recommends