'ഇത് ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമായിരിക്കില്ല, ലോക ഭീകര കപ്പിന്റെ തുടക്കമാകും ; ലോകകപ്പ് ഫൈനലിന് ഭീഷണിയുമായി ഖലിസ്ഥാനി ഭീകരന്‍

'ഇത് ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമായിരിക്കില്ല, ലോക ഭീകര കപ്പിന്റെ തുടക്കമാകും ; ലോകകപ്പ് ഫൈനലിന് ഭീഷണിയുമായി ഖലിസ്ഥാനി ഭീകരന്‍
അഹമ്മദാബാദില്‍ ഇന്ന് നടക്കുന്ന ഏകദിന ലോകകപ്പ് ഫൈനലിന് ഭീഷണിയുമായി ഖലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് പന്നൂനിന്റെ ഭീഷണി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഐസിസി ലോകകപ്പ് ഫൈനല്‍ മത്സരത്തിന് നേരെയാണ് ഭീഷണി.

'ഇത് ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമായിരിക്കില്ല, ലോക ഭീകര കപ്പിന്റെ തുടക്കമാകും, ഷഹീദ് നിജാറിന്റെ കൊലപാതകത്തിന് ഞങ്ങള്‍ പ്രതികാരം ചെയ്യാന്‍ പോകുകയാണ്.' എന്നാണ് റെക്കോര്‍ഡ് ചെയ്ത ഭീഷണി സന്ദേശത്തില്‍ പന്നൂന്‍ പറയുന്നത്.

പന്നൂന്റെ വീഡിയോയില്‍ നിരോധിത ഖലിസ്ഥാനി സംഘടനയായ 'സിഖ് ഫോര്‍ ജസ്റ്റിസ്' സ്ഥാപകന്‍ 1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചു സംസാരിക്കുന്നതും മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളെ ശ്രമം നടത്തുന്നതുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇസ്രായേല്‍ഹമാസ് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും ഖാലിസ്ഥാനി ഭീകരന്‍ വീഡിയോയില്‍ പറയുന്നുണ്ട്. 'പഞ്ചാബ് മുതല്‍ പലസ്തീന്‍ വരെയുള്ള ആളുകള്‍ അനധികൃത അധിനിവേശത്തിനെതിരെ പ്രതികരിക്കും. അക്രമം തന്നെയാണ് അക്രമത്തിന് കാരണമാകുന്നത്.' എന്നും യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസസംഘടനയുടെ തലവന്‍നായ പന്നൂന്‍ പറഞ്ഞു.

Other News in this category4malayalees Recommends