കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി അയല്‍വാസിയായ യുവാവ് ; അന്വേഷണ സംഘത്തിനൊപ്പം തിരച്ചിലിലും കൂടി ; ഫോണ്‍ കുടുക്കി

കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി അയല്‍വാസിയായ യുവാവ് ; അന്വേഷണ സംഘത്തിനൊപ്പം തിരച്ചിലിലും കൂടി ; ഫോണ്‍ കുടുക്കി
ഡല്‍ഹിയില്‍ ഞെട്ടിക്കുന്ന ഒരു കൊലപാതകമാണ് അരങ്ങേറിയത്. അയല്‍വീട്ടിലെ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മോത്തി നഗറില്‍ താമസിക്കുന്ന അജിത് കുമാര്‍ (30) ആണ് പിടിയിലായത്.

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം അഞ്ചു ലക്ഷം രൂപ മോചന ദ്രവ്യം ചോദിച്ചു. കുട്ടിയുടെ വീടിന് അടുത്തുള്ള കടയിലെ ഫോണിലേക്ക് വിളിച്ചാണ് പണം ചോദിച്ചത്. ശേഷം സ്ഥലത്തെത്തിയ ഇയാള്‍ കാണാതായ കുട്ടിയ്ക്കുള്ള തിരച്ചില്‍ സംഘത്തിനൊപ്പം ചേര്‍ന്നു. കൊലപാതക ശേഷവും ഏവരേയും പറ്റിച്ച് ഇയാള്‍ കുട്ടിയ്ക്കായി അന്വേഷിച്ചു.

പണം ആവശ്യപ്പെട്ട് ഇയാള്‍ പലതവണ കടയിലേക്ക് ഫോണ്‍ ചെയ്യുകയും ചെയ്തു. സിം കാര്‍ഡുകള്‍ മാറി ഉപയോഗിച്ചാണ് വിളിച്ചത്. പരിസരത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യത്യസ്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരേ ഫോണില്‍ നിന്നു വിളിച്ചതാണ് അജിത് കുമാറിനെ സംശയിക്കാന്‍ ഇടയാക്കിയത്. പിന്നീട് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയതായി പറഞ്ഞു. അജിത്തിന്റെ വീടിനുള്ളില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

Other News in this category4malayalees Recommends