കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ പുതുക്കി ഇന്ന് വിഷു

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ പുതുക്കി ഇന്ന് വിഷു
കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ പുതുക്കി മലയാളികള്‍ക്ക് ഇന്ന് വിഷു. ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു.

കാര്‍ഷിക സംസ്‌കാരവുമായി കൂടി ബന്ധമുള്ള ആഘോഷമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയില്‍ കണ്ടുണരുന്ന കണി ആ വര്‍ഷം മുഴുവന്‍ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരും എന്നാണ് വിശ്വാസം.

നിറദീപക്കാഴ്ചയില്‍ കണ്ണനെ കണികണ്ടുണര്‍ന്നും, വിഷക്കൈനീട്ടം നല്‍കിയും, പടക്കം പൊട്ടിച്ചും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുകയാണ്.

വിവിധ ക്ഷേത്രങ്ങളില്‍ വിഷുദിനത്തില്‍ ദര്‍ശനത്തിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.

എല്ലാ പ്രിയ വായനക്കാര്‍ക്കും വിഷു ആശംസകള്‍....

Other News in this category4malayalees Recommends