മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ എല്ലാവരും ഒരു കുടുംബം പോലെ ; നയന്‍താര

മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ എല്ലാവരും ഒരു കുടുംബം പോലെ ; നയന്‍താര
മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ എല്ലാവരും ഒരു കുടുംബം പോലെയാണെന്ന് നടി നയന്‍താര. ഒരു സിനിമയുടെ സെറ്റില്‍ പോവുകയാണെങ്കില്‍ കുടുംബം പോലെയുള്ള ഒരു അന്തരീക്ഷമാണ് ഉണ്ടാകാറുള്ളത്. അവിടെ എല്ലാരും ഒരുമിച്ച് ഇരിക്കുക, സംസാരിക്കുക ഒക്കെ ചെയ്യും. പക്ഷെ തമിഴിലും തെലുങ്കിലും അത്രയ്ക്ക് ഇല്ല എന്നും താരം പറഞ്ഞു.

ചില സെറ്റുകളിലെ സംവിധായകരോ നായകന്മാരോ ആദ്യമേ സുഹൃത്തുക്കളായിരിക്കും. അവരുടെ കൂടെ ഒക്കെ ജോലി ചെയ്യുമ്പോള്‍ മലയാളത്തിലേത് പോലെയുള്ള കുടുംബാന്തരീക്ഷം പോലെയാണ്. എന്നാല്‍ എല്ലായിടത്തും അങ്ങനെയല്ല, ആ ഒരു വ്യത്യാസം ഉണ്ടെന്നും നയന്‍താര പറഞ്ഞു.

ഒരുപാട് പ്രൊഫഷണലും സിസ്റ്റമാറ്റിക്കും ആണ് തമിഴും തെലുങ്കും. എന്നാല്‍ മലയാളം ഒരുപാട് സിസ്റ്റമാറ്റിക്ക് അല്ല എന്നല്ല. മലയാളത്തിലുള്ള ഒരു രീതി അങ്ങനെയാണ്. മലയാളം ഇന്‍ഡസ്ട്രിയുടെ പ്രവര്‍ത്തന രീതി അല്ലെങ്കില്‍ പ്രവര്‍ത്തന ശൈലി അങ്ങനെയാണ്. അവര്‍ കുറച്ചു കൂടെ നാച്ചുറല്‍ ആയും റിയലിസ്റ്റിക് ആയും ഒരു കുടുംബാന്തരീക്ഷം സൃഷ്ടിച്ചാണ് ഓരോ പടങ്ങളും ഷൂട്ട് ചെയ്യുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends