പൊള്ളലേറ്റ് ചികിത്സയിലിരിക്കേ അഞ്ചു വയസ്സുകാരി മരിച്ചു ; മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞു പൊലീസ്

പൊള്ളലേറ്റ് ചികിത്സയിലിരിക്കേ അഞ്ചു വയസ്സുകാരി മരിച്ചു ; മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞു പൊലീസ്

ഒരുമാസം മുമ്പു പൊള്ളലേറ്റ അഞ്ചു വയസ്സുകാരി മരിച്ചു. മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് ഇടപെട്ടു തടഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മൂന്നാര്‍ പൊലീസ് കേസെടുത്തു. നല്ലതണ്ണിയിലെ രമേശ് -ദിവ്യ ദമ്പതികളുടെ മകള്‍ ശ്വേതയാണ് തിങ്കളാഴ്ച മരിച്ചത്.

ഒരു മാസം മുമ്പ് വാഗുവരയിലെ ബന്ധുവീട്ടില്‍വച്ചാണ് കുളിക്കാന്‍ വച്ചിരുന്ന ചൂടുവെള്ളത്തില്‍ വീണു കുട്ടിക്കു പൊള്ളലേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ 29ന് വീട്ടിലേക്ക് അയച്ചു.

കുട്ടിക്കു തുടര്‍ ചികിത്സ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തിങ്കളാഴ്ച ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2ന് സംസ്‌കാരം നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പൊലീസ് സ്ഥലത്തെത്തി ചടങ്ങുകള്‍ തടഞ്ഞു കേസെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


Other News in this category4malayalees Recommends